Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2024 10:54 IST
Share News :
സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായി കുതിച്ചുയരുകയാണ്. സര്‍വ്വകാല റെക്കോര്‍ഡിലാണ് ഇന്ന് സ്വര്‍ണവില എത്തി നില്‍ക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. 56,000 രൂപയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലൂടെയാണ് കടന്നുപോയത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 7000 രൂപയാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് ഇന്നത്തെ വില.
സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ മാറ്റമില്ലാതെ തുടര്‍ന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച താഴ്ച്ചകള്‍ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റില്‍ സ്വര്‍ണം വാങ്ങാന്‍ നല്ല അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയില്‍ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വര്‍ണ വിലയില്‍ ഉണ്ടായത്.
സെപ്റ്റംബര്‍ 1: 53,560
സെപ്റ്റംബര്‍ 2: 53,360
സെപ്റ്റംബര്‍ 3: 53,360
സെപ്റ്റംബര്‍ 4: 53,360
സെപ്റ്റംബര്‍ 5: 53,360
സെപ്റ്റംബര്‍ 6: 53,760
സെപ്റ്റംബര്‍ 7 : 53,440
സെപ്റ്റംബര്‍ 8 : 53,440
സെപ്റ്റംബര്‍ 9 : 53,440
സെപ്റ്റംബര്‍ 10 : 53,440
സെപ്റ്റംബര്‍ 11 : 53,720
സെപ്റ്റംബര്‍ 12 : 53,640
സെപ്റ്റംബര്‍ 13 : 54,600
സെപ്റ്റംബര്‍ 14 : 54, 920
സെപ്റ്റംബര്‍ 15 : 54, 920
സെപ്റ്റംബര്‍ 16 : 55,040
സെപ്റ്റംബര്‍ 17 : 54,920
സെപ്റ്റംബര്‍ 18 : 54,800
സെപ്റ്റംബര്‍ 19 : 54,600
സെപ്റ്റംബര്‍ 20 : 55,080
സെപ്റ്റംബര്‍ 21 : 55,680
സെപ്റ്റംബര്‍ 22 : 55,680
സെപ്റ്റംബര്‍ 23 : 55,840
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്.
Follow us on :
Tags:
More in Related News
Please select your location.