Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2024 08:06 IST
Share News :
സംസ്ഥാനത്ത് പൊതു വിപണിയില്‍ കാപ്പിപൊടിവില അറുനൂറുമുതല്‍ എഴുന്നൂറുവരെ എത്തിയിരിക്കുകയാണ്.ഇതോടെ പാലൊഴിച്ച ചായയേക്കാള്‍ കടുംകാപ്പിയുടെവില ഉയര്‍ന്നിരിക്കുകയാണ്.കടുംകാപ്പിക്കു ചില ചായക്കടകളിലും ഹോട്ടലുകളിലും 12രൂപ ഈടാക്കി തുടങ്ങിയിരിക്കുന്നു.മുന്‍കാലങ്ങളില്‍ പഞ്ചസാര ചേര്‍ക്കാത്ത ചായക്കും കാപ്പിക്കും രണ്ടു രൂപ കുറവായിരുന്നെങ്കില്‍ ഇന്ന് കാപ്പിപ്പൊടിയുടെ വിലകൂടുതലായതിനാല്‍ പഞ്ചസാര ചേര്‍ത്തില്ലങ്കിലും 12 രൂപ നല്‍കിയേ പറ്റു. കോട്ടയം ജില്ലയിലാണ് സംസ്ഥാനത്ത് ആദ്യം കാപ്പിവില ഉയര്‍ത്തിയിരിക്കുന്നത്. ദേശീയപാതയോരത്ത് 17-ാം മൈലിലെ ഒരു തട്ടുകടയില്‍ പഞ്ചസാര ഇല്ലാത്ത കടുംകാപ്പിക്ക് 12 രൂപ ഈടാക്കിയതോടെ യാത്രക്കാര്‍ വില വര്‍ധനവു സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് കാപ്പിപൊടി വില ക്രമാധീതമായി ഉയര്‍ന്നെന്നും അതിനാല്‍ കുറച്ചു വില്‍ക്കാനാവില്ലന്നും കടയുടമയുടെ മറുപടി ലഭിച്ചത്.പഞ്ചസാര ചേര്‍ക്കാത്ത വിത്തൗട്ട് കടുംകാപ്പിക്കു വില കുറക്കാനാവില്ലന്നും കടയുടമ അറിയിക്കുകയായിരുന്നു.
എന്നാല്‍ കാപ്പിക്ക് മാത്രമെ കടകളില്‍ വിലവര്‍ധിപ്പിച്ചിട്ടുളളൂ. പാല്‍ ചേര്‍ത്ത് ചായക്കു പലയിടങ്ങളിലും 10രൂപമാത്രം.കട്ടന്‍ചായക്കും വിലവിര്‍ധനവു ബാധിച്ചിട്ടില്ല.കാപ്പിപൊടി വില ഉയര്‍ന്നിട്ടും കടുംകാപ്പി വില ഉയര്‍ത്താന്‍ ഹോട്ടല്‍ അസോസിയേഷന്‍ ഇതുവരെ തീരുമാനിച്ചിട്ടുമില്ല
Follow us on :
Tags:
More in Related News
Please select your location.