Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഗോള പ്രതിദിന എണ്ണ ആവശ്യകത 100 മില്യൺ ബാരൽ പിന്നിട്ടു; ക്രൂഡ് വിലയിലും വർധന

11 Jul 2024 09:39 IST

Enlight News Desk

Share News :


രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ആഗോള എണ്ണ വിപണിയിൽ പുതിയ റെക്കോഡുകൾ തിരുത്തി വീണ്ടും ക്രൂഡ് വില ഉയർന്നു.

എനർജി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിവ്യൂ പ്രകാരം, ജൂണിൽ ആഗോള പ്രതിദിന എണ്ണ ആവശ്യകത 100 മില്യൺ ബാരൽ പിന്നിട്ടു. രാജ്യതലത്തിൽ പ്രധാന ഊർജ്ജ സ്രോതസുകൾക്കുള്ള വിതരണത്തിന്റെയും, ആവശ്യത്തിന്റെയും സമഗ്രമായ വിവരമാണ് റിപ്പോർട്ടിലുള്ളത്.

ആഗോള എണ്ണ ഉപഭോഗം 2023-ൽ പ്രതിദിനം 100 ദശലക്ഷം ബാരൽ കവിഞ്ഞുവെന്നതാണ് പ്രധാന കാര്യം. ഗ്യാസോലിൻ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ ആവശ്യം 2019-ന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തി . ആഗോള ഗ്യാസോലിൻ ഉപഭോഗം, 25 ദശലക്ഷം ബാരലോടെ കോവിഡിന് മുമ്പുള്ള നിലയിലേയ്ക്ക് ഉയർന്നു. അതേസമയം മണ്ണെണ്ണ, 2023 ൽ 17.5% ശക്തമായ വളർച്ച കാണിച്ചിട്ടും, 2019 ലെ അതിന്റെ ഏറ്റവും ഉയർന്ന നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല.

ഏഷ്യ- പസഫിക് മേഖലയിൽ, ചൈനയുടെ എണ്ണ ഉൽപ്പാദനം 2% വർദ്ധിച്ചു. ഇത് മേഖലയിലെ മൊത്തം ഉൽപാദനത്തിന്റെ 57% സംഭാവന ചെയ്യുന്നു. റിഫൈനിംഗ് മാർക്കറ്റ് കപ്പാസിറ്റിയുടെ കാര്യത്തിൽ ചൈന യുഎസിനെ മറികടന്നു. നിലവിൽ ചൈനയുടെ ഉൽപ്പാദനം പ്രതിദിനം 18.5 ദശലക്ഷം ബാരലാണ്. എന്നാൽ ചൈനയുടെ റിഫൈനറി ഉപയോഗ നിരക്ക് ഏകദേശം 82% ആണ്. യുഎസിൽ ഇത് 87% ആണ്.

പുതിയ റിപ്പോർട്ടുകളും, നിക്ഷേപകരുടെഇടപെടലും മൂലം രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ആഗോള എണ്ണവിലയും വർധിച്ചു. യുഎസ്, യൂറോപ് വിപണികളുടെ ആവശ്യകത പ്രതീക്ഷിച്ച രീതിയിൽ കുറയാതെ പിടിച്ചു നിന്നതും, ഏഷ്യയുടെ ആവശ്യകത കുതിച്ചുയർന്നതും ക്രൂഡിന് ഊർജമായി. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 85.39 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 82.44 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിൽ എണ്ണവിലയിൽ വർദനവുണ്ടാകുമെന്നാണ് പറയപെടുന്നത്.

Follow us on :

More in Related News