Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2026 13:26 IST
Share News :
കൊച്ചി:ഇന്ത്യയിൽ പന്തൽ സന്ദർശനങ്ങൾ, വീടുകളിലെ അലങ്കാരങ്ങൾ, ആരതി വേളകൾ, കുടുംബ ഒത്തുചേരലുകൾ എന്നിവയൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ഏറ്റവും വലിയ സാമൂഹിക ഉത്സവങ്ങളിലൊന്നായി ഗണേശചതുർത്ഥി മാറിയിട്ടുണ്ട്. ഇന്ന് ആഘോഷങ്ങൾ നേരിട്ട് അനുഭവിക്കുന്നതിനൊപ്പം അവ ഡിജിറ്റലായി ക്യാപ്ചർ ചെയ്യാനും സുഹൃത്തുക്കളുമായി പങ്കുവെക്കാനും ആളുകൾ ഏറെ താല്പര്യപ്പെടുന്നു. ഉപഭോക്താക്കൾക്ക് എക്കാലത്തും മികച്ച മുൻഗണന നൽകുന്ന എയർടെൽ, മികച്ച നെറ്റ്‌വർക്ക് അനുഭവം നൽകുന്നതിനപ്പുറം ആളുകൾക്ക് സർഗ്ഗാത്മകമായി ആശയവിനിമയം നടത്താനും പ്രധാനപ്പെട്ട നിമിഷങ്ങൾ പങ്കുവെക്കാനുമുള്ള ഡിജിറ്റൽ ആനുകൂല്യങ്ങളും ഉറപ്പാക്കുന്നുണ്ട്.
ഈ ഉത്സവ സീസണിൽ സോഷ്യൽ മീഡിയ ആഘോഷങ്ങളെ കൂടുതൽ ആകർഷകമാക്കാൻ എയർടെൽ ഉപഭോക്താക്കൾക്ക് അഡോബ് എക്സ്പ്രസ് പ്രീമിയം ലഭ്യമാക്കിയിരിക്കുന്നു. ഈ ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്താത്തവർക്ക് 2027 ജനുവരി വരെ ഇത് സജീവമാക്കാനുള്ള അവസരമുണ്ട്. പ്രീമിയം ടെംപ്ലേറ്റുകൾ, എഐ അധിഷ്ഠിത ക്രിയേറ്റീവ് ടൂളുകൾ, മനോഹരമായ ചിത്രങ്ങൾ, ഫോണ്ടുകൾ, ഡിസൈൻ അസറ്റുകൾ എന്നിവ ഇതിലൂടെ സൗജന്യമായി ഉപയോഗിക്കാം. ഇത് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വേറിട്ടുനിൽക്കുന്ന പോസ്റ്റുകൾ വളരെ വേഗത്തിൽ നിർമ്മിക്കാൻ ഉപഭോക്താക്കളെ സഹായിക്കും.
ഈ ഗണേശചതുർത്ഥി വേളയിൽ ഉപഭോക്താക്കൾക്ക് പതിവ് ഫോർവേഡ് സന്ദേശങ്ങൾക്ക് പകരം വ്യക്തിഗതമാക്കിയ മനോഹരമായ ഉത്സവ ആശംസകൾ തയ്യാറാക്കി അയക്കാനും, ഗണപതി അലങ്കാരങ്ങളും ആരതി നിമിഷങ്ങളും കുടുംബ ഒത്തുചേരലുകളും ഉൾപ്പെടുത്തി ആകർഷകമായ ഇൻസ്റ്റാഗ്രാം സ്റ്റോറികളും റീലുകളും രൂപകൽപ്പന ചെയ്യാനും സാധിക്കും. കൂടാതെ, കമ്മ്യൂണിറ്റി പരിപാടികൾക്കും സൊസൈറ്റി ആഘോഷങ്ങൾക്കും മറ്റുമായി മനോഹരമായ ഡിജിറ്റൽ ക്ഷണക്കത്തുകൾ നിർമ്മിക്കാനും, ദർശന വേളകളിലെ ചിത്രങ്ങൾ ക്രിയേറ്റീവ് എഡിറ്റുകളും ഉത്സവ തീമുകളും നൽകി മികച്ച സോഷ്യൽ മീഡിയ പോസ്റ്റുകളാക്കി മാറ്റാനും കഴിയും.
ഗണപതി സ്ഥാപന മുതൽ വിസർജൻ വരെയുള്ള മുഴുവൻ നിമിഷങ്ങളും കോർത്തിണക്കി ഹൈലൈറ്റ് വീഡിയോകളും മെമ്മറി റീലുകളും തയ്യാറാക്കാനും ഉപഭോക്താക്കൾക്ക് ഇതിലൂടെ അവസരമുണ്ട്. സോഷ്യൽ മീഡിയയിലൂടെയുള്ള ആഘോഷങ്ങളും പരസ്പരമുള്ള ബന്ധങ്ങളും വർദ്ധിച്ചുവരുന്ന ഈ കാലത്ത്, കൂടുതൽ വ്യക്തിപരവും ആകർഷകവുമായ രീതിയിൽ ഉള്ളടക്കം സൃഷ്ടിക്കാൻ അഡോബ് എക്സ്പ്രസ് പ്രീമിയം ഉപഭോക്താക്കളെ സഹായിക്കുന്നു. മികച്ച നെറ്റ്‌വർക്കിനൊപ്പം നൂതനമായ ഡിജിറ്റൽ പങ്കാളിത്തങ്ങളും ചേർത്ത് ഉപഭോക്തൃ അനുഭവം കൂടുതൽ മികച്ചതാക്കാനുള്ള എയർടെലിന്റെ പ്രതിബദ്ധതയാണ് ഈ സഹകരണം വ്യക്തമാക്കുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.