Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ദ സ്കൈ' ആഡംബര വില്ലകൾ; ആശയങ്ങൾ പങ്കുവെച്ച് 'ദ സ്കൈ' പുസ്തകവും പ്രകാശനം ചെയ്തു.

14 Apr 2026 14:33 IST

NewsDelivery

Share News :

കോഴിക്കോട്: റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ മേഖലകളിൽ purposeful investment മാതൃകകളുമായി മുന്നേറുന്ന ക്രൈറ്റർ ഗ്രൂപ്പ്, തങ്ങളുടെ അഭിമാന പദ്ധതിയായ The Skye പ്രൈവറ്റ് ലക്ഷ്വറി റെസിഡൻസസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജീവിതത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ളവർക്കും വലിയ ലക്ഷ്യങ്ങളുള്ളവർക്കുമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ തന്നെ ആദ്യത്തെ 'Intent-based' റെസിഡൻഷ്യൽ പ്രൊജക്റ്റാണ് കോഴിക്കോട് കാശ്മീർ കുന്നിൽ യാഥാർത്ഥ്യമാകുന്നത്.


പദ്ധതിയുടെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്രൈറ്റർ ഗ്രൂപ്പ് സ്ഥാപകനും എം.ഡി.യുമായ ശ്രീ. ഇഫ്ലു റഹ്മാൻ രചിച്ച "The Skye - My Vision for Visionaries" എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. ഒരാളുടെ ചിന്തകളെയും വളർച്ചയെയും സ്വാധീനിക്കാൻ അവൻ ജീവിക്കുന്ന ചുറ്റുപാടിന് ശാസ്ത്രീയമായി സാധിക്കുമെന്ന വലിയ സത്യമാണ് ഈ പുസ്തകം പങ്കുവെക്കുന്നത്.


"ഓരോ വലിയ വിജയത്തിന് പിന്നിലും ആ വ്യക്തിക്ക് ഉന്മേഷം നൽകുന്ന ഒരു വീടുണ്ട്. മനസ്സിന് വ്യക്തതയും പുതിയ ആശയങ്ങളും നൽകാൻ ശാന്തമായ അന്തരീക്ഷത്തിന് സാധിക്കും. സ്റ്റീവ് ജോബ്ലിനെയും ബിൽ ഗേറ്റ്സിനെയും പോലുള്ളവർ ഇത്തരം ശാന്തമായ ഇടങ്ങളിലിരുന്നാണ് ലോകത്തെ മാറ്റിയ ആശയങ്ങൾ രൂപപ്പെടുത്തിയത്," എന്ന് ഇഫ്ലു റഹ്മാൻ വ്യക്തമാക്കി.


കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുന്ന, നഗരമധ്യത്തിൽ നിന്നും വെറും 12 മിനിറ്റ് യാത്ര മാത്രം ദൂരമുള്ള 'കാശ്മീർ കുന്ന്' എന്ന മനോഹരമായ ടേബിൾടോപ്പ് ഭൂപ്രദേശത്താണ് ഈ പ്രൊജക്റ്റ് യാഥാർത്ഥ്യമാകുന്നത്. 7 സെന്റ് മുതൽ 12 സെന്റ് വരെയുള്ള പ്ലോട്ടുകളിൽ 3200 ചതുരശ്ര അടി മുതൽ 5700 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വിശാലമായ വില്ലകൾ. ഏകദേശം 250 കോടി രൂപയുടെ ഈ പ്രൊജക്റ്റിൽ, 2.6 കോടി രൂപ മുതലാണ് വില്ലകൾ ആരംഭിക്കുന്നത്.


എന്നാൽ പ്രകൃതിയുടെ സ്വാഭാവിക ഭംഗി ഒട്ടും ചോർന്നുപോകാതെ, ആധുനികതയുടെ എല്ലാ സൗകര്യങ്ങളും കോർത്തിണക്കിയാണ് ഈ സ്വപ്ന പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പച്ചപ്പാൽ ചുറ്റപ്പെട്ട താഴ്വ‌രകളുടെ മനോഹാരിത നുകരാൻ കഴിയുന്ന ഈ പ്രദേശം ചിന്തകൾക്കും സർഗ്ഗാത്മകതയ്ക്കും പുതിയ ഭാവങ്ങൾ നൽകുന്ന ഒരിടമായി മാറും. പ്രകൃതിയുടെ ശാന്തതയും കുളിർമയും ഒത്തുചേരുന്ന ഈ പ്രദേശം, കാശ്മീരിലെ താഴ്വരകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്.


സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ ഉയർന്നുനിൽക്കുന്നതിനാൽ തന്നെ, പ്രകൃതിദത്തമായ കാറ്റും പ്രകാശവും എപ്പോഴും ഇവിടം നിറഞ്ഞുനിൽക്കുന്നു. പച്ചപ്പിന്റെ വശ്യതയും മലനിരകളുടെ വിദൂര കാഴ്ചകളും ഒരുക്കുന്ന ഈ കുന്നിൻപുറം, സമാധാനപരമായ ഒരു ജീവിതം ആഗ്രഹിക്കുന്നവർക്ക് തികച്ചും അനുയോജ്യമായ അതീവ സ്വകാര്യത ആഗ്രഹിക്കുന്നവർക്കായി 10 ഏക്കറിൽ ഒരുക്കിയിരിക്കുന്ന ഈ പദ്ധതിയിൽ 62 ഒരു ലൊക്കേഷനാണ്. റസിഡൻഷ്യൽ വില്ലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ സ്വിമ്മിംഗ് പൂളുകളും സ്യൂട്ട് റൂമുകളും ആഡംബരത്തിന്റെ പുതിയ തലങ്ങൾ തുറന്നുനൽകുന്നു.


22,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ക്ലബ്ബ് ഹൗസ്, 20 മീറ്ററിലുള്ള സ്വിമ്മിംഗ് പൂൾ, 150 സീറ്റുകളുള്ള കോൺഫറൻസ് ഹാൾ, മിനി ഗോൾഫ് കോഴ്സ് പിക്ലിബോൾ കോർട്ട്, 1.5 കിലോമീറ്റർ സൈക്ലിംഗ് ട്രാക്ക്, ഹെലിപാഡ് പോലെയുള്ള ലോകോത്തര സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. 7 മീറ്റർ വീതിയുള്ള ഹൈവേയിൽ നിന്ന് നേരിട്ട് 600 മീറ്റർ പ്രവേശന പാതയും ഉള്ളിൽ 9 മീറ്റർ വീതിയുള്ള റോഡുകളും സുഗമമായ യാത്ര ഉറപ്പാക്കുന്നു.


സൃഷ്ടാക്കൾക്ക് പോലും രണ്ടാമതൊന്ന് നിർമ്മിക്കാൻ കഴിയാത്ത വിധം അത്രമേൽ തനിമയോടെയാണ് ക്രൈറ്റർ ഗ്രൂപ്പ് ഈ ആകാശ വിസ്മയം കശ്മീർ കുന്നിൽ ഒരുക്കുന്നത്. പകരം വെക്കാനില്ലാത്ത നിർമ്മാണ ശൈലിയും അപൂർവ്വമായ ആഡംബരങ്ങളും ഒത്തുചേരുന്ന ഈ പദ്ധതി കോഴിക്കോടിന്റെ ഭൂപ്രകൃതിയിൽ തന്നെ ഒരു വലിയ അടയാളപ്പെടുത്തലായി മാറും. വെറുമൊരു പാർപ്പിട സമുച്ചയമല്ല, മറിച്ച് ദീർഘവീക്ഷണമുള്ളവർക്കായി പ്രകൃതിയും മനുഷ്യനും ചേർന്ന് ഒരുക്കുന്ന ഒരു സ്വപ്ന യാഥാർത്ഥ്യമാണിത്.


പ്രശസ്ത പാൻ-ഇന്ത്യൻ താരം ശ്രിയ ശരൺ ആണ് ഈ പ്രൊജക്റ്റിന്റെ ബ്രാൻഡ് അംബാസഡർ. ഗായിക സെബ ടോമിയുടെ ആലാപനത്തിൽ പ്രൊജക്റ്റിന് വേണ്ടി പ്രത്യേക ഗാനവും തയ്യാറാക്കിയിട്ടുണ്ട്. 'Going, growing and glowing together' എന്ന ക്രൈറ്റർ ഗ്രൂപ്പിന്റെ ലക്ഷ്യം ഈ പ്രൊജക്റ്റിലൂടെ പൂർണ്ണമാകുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി. ഡാഡു ഇഫ്ലു അറിയിച്ചു. കേവലം ഒരു താമസസ്ഥലം എന്നതിനപ്പുറം, കാലത്തിനനുസരിച്ച് മൂല്യം വർദ്ധിക്കുന്ന ഒരു 'Living work of art' എന്നാണ് ക്രൈറ്റർ റിയൽറ്റി സി.ഒ.ഒ മിസ്റ്റർ ഡെറിൽ ജോൺ 'ദ സ്കൈയെ വിശേഷിപ്പിച്ചത്.

Follow us on :

More in Related News