Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2024 18:13 IST
Share News :
ഇ-കൊമേഴ്‌സ് രംഗത്ത് വമ്പന്‍ കമ്പനികളുടെ കടന്നുകയറ്റം ഉണ്ടായതായതോടെ പരമ്പരാഗത ചെറുകിട വ്യാപാര മേഖലയില്‍ വലിയ തൊഴില്‍ നഷ്ടത്തിന് ഇടയാക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. പഹ്‌ല ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇന്ത്യയിലെ തൊഴില്‍, ഉപഭോക്തൃ ക്ഷേമത്തില്‍ ഇ-കൊമേഴ്‌സിന്റെ സ്വാധീനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി
വിപണി പിടിക്കാന്‍ വലിയ വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ തമ്മില്‍ മല്‍സരമുണ്ട്. ഇത് സാധാരണ കച്ചവടക്കാരെ കളമൊഴിയാൻ കാരണമാക്കുന്നു.
പീയുഷ് ഗോയലിന്റെ പുതിയ പരാമര്‍ശനങ്ങള്‍ കേന്ദ്രം ഇ-കൊമേഴ്‌സുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്നതിന്റെ സൂചനയാണെന്നാണ് പറയുന്നത്.
സമീപഭാവിയില്‍ ഇന്ത്യന്‍ വിപണിയുടെ പകുതിയിലേറെയും ഇ-കൊമേഴ്‌സ് ശൃംഖലയുടെ ഭാഗമാകുന്നതിനെ 'ആശങ്കയുണര്‍ത്തുന്ന കാര്യം' എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ പ്രാദേശികമായ മൊബൈല്‍ റിപ്പയറിംഗ് ഷോപ്പുകള്‍, ഫാര്‍മസികള്‍ എന്നിവ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ആമസോണ്‍ പോലുള്ള കമ്പനികള്‍ രാജ്യത്ത് കോടികള്‍ നിക്ഷേപിക്കുമ്പോഴും അത് രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കോ തൊഴില്‍ സൃഷ്ടിക്കോ കാര്യമായ സംഭാവന നല്‍കുന്നില്ലെന്ന വിമര്‍ശനവും പീയുഷ് ഗോയല്‍ നടത്തി. രാജ്യത്ത് തൊഴില്‍നഷ്ടം ഇ-കൊമേഴ്‌സിന്റെ അതിവ്യാപനം മൂലം വര്‍ധിക്കുന്നുവെന്നത് കേന്ദ്രം ഗൗരവമായിട്ടാണ് കാണുന്നതെന്ന സൂചനകളാണ് മന്ത്രിയുടെ വാക്കുകളിലുള്ളത്.
Follow us on :
Tags:
More in Related News
Please select your location.