Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലുലു മാളിൽ ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം, 9 താല്‍കാലിക ജീവനക്കാര്‍ പിടിയില്‍

08 Jul 2024 23:28 IST

Enlight News Desk

Share News :

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നിന്ന് 6 ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തി ആകാത്തവർ ഉൾപ്പടെ 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വില കൂടിയ ആറ് ഐ ഫോണാണ് മോഷണം പോയത്. ലുലു മാളിൽ താൽക്കാലിക ജോലിക്ക് നിന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. ഓഫര്‍ സെയിലിനിടെ മാളിൽ ജോലിക്ക് കയറിയ താല്‍കാലിക ജീവനക്കാരാണ് പിടിയിലായത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഒമ്പത് പേരില്‍ 6 പേര്‍ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളുടെ വീടുകളില്‍ നിന്നായി ഫോണുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ശ്രീറാം വെങ്കിട്ട രാമന് മാറ്റം, പകരം ചുമതലയില്ല; സപ്ലൈകോ സിഎംഡിയായി പി ബി നൂഹ്


Follow us on :

More in Related News