Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൈ ബിസിനസ് മൈ ഫ്യൂച്ചർ ; മെഗാ ബിസിനസ് കോൺക്ലേവ് മെയ് 21, 22 തിയ്യതികളിൽ

13 May 2024 20:43 IST

Enlight Media

Share News :

കോഴിക്കോട് : വ്യത്യസ്ഥ മേഖലകളിലെ സംരംഭകരുമായി ഇടപഴകാനും നിക്ഷേപകരെ കണ്ടെത്താനും വളർച്ച വഴികൾ പരസ്പരം പങ്ക് വെക്കാനും ലക്ഷ്യമാക്കി റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ മെഗാ ബിസിനസ് കോൺക്ലേവ് -

മൈ ബിസിനസ് മൈ ഫ്യൂച്ചർ സംഘടിപ്പിക്കുന്നു.

ഈ മാസം 21 നും 22 നും കാലിക്കറ്റ് ട്രേഡ് സെൻ്ററിലാണ് പരിപാടി .

ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയർത്തുന്നതിനുള്ള

പ്രായോഗിക മാർഗ്ഗങ്ങൾ വ്യക്തമാക്കിത്തരുന്ന ബിസിനസ് പരിശീലന ക്ലാസ് മുതൽ വിഭിന്ന മേഖലകളിലെ ബിസിനസുകാരുമായി നെറ്റ് വർക്കിംഗ് നടത്താനും ബന്ധങ്ങൾ സ്ഥാപിക്കാനും ഉൾപ്പെടെയുള്ള സെക്ഷനുകൾ നിക്ഷേപകരിലേക്ക് നേരിട്ട് എത്താൻ പറ്റുന്ന വേദികളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനോടൊപ്പം സംഗീതവിരുന്നും അരങ്ങേറും. 

സംരംഭകർക്ക് വേണ്ടതെല്ലാം ഒരിടത്ത് ഒരുക്കുന്നതോടൊപ്പം സമൂഹത്തിൽ കൈത്താങ് വേണ്ടവരിലേക്ക് എത്തിക്കാനും പരിപാടി ലക്ഷ്യമിടുന്നതായി റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് കെ വി സവീഷ് പറഞ്ഞു.


21 ന് ബിസിനസ് ട്രെയിനർ ഡോ. അനിൽ ബാലചന്ദ്രൻ നടത്തുന്ന പരിശീലന പരിപാടി നടക്കും. ബിസിനസ് അടുത്ത തലത്തിലേക്ക് വളർത്തുന്നതിനുള്ള തികച്ചും പ്രായോഗികമായ കാര്യങ്ങൾ ഡോക്ടർ അനിൽ ബാലചന്ദ്രൻ പങ്കുവെക്കും.

ഒരു ദിവസം മുഴുവൻ നീളുന്ന റൗണ്ട് ടേബിൾ നെറ്റ് വർക്കിംഗ് സെക്ഷനാണ് ഏർപ്പെടുത്തുക . 

ഒരു ടേബിൾ 6 പേർ അടങ്ങുന്ന ടീം.ഓരോ 20 മിനിറ്റ് കഴിഞ്ഞ് ആവർത്തന വിരസതയില്ലാതെ പുതിയ 6 പേരെ പരിചയപ്പെടാം. 

വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ വ്യക്തിത്വങ്ങളുമായി പാനൽ ചർച്ച നടക്കും. ഫൈസൽ കോട്ടിക്കൊള്ളാൻ, സെലിബ്രിറ്റി ഷഫ് സുരേഷ് പിളള,

ആർ ജി ഗ്രൂപ്പ് സാരഥി അംബിക രമേശ്,കല്യാൺ ഹൈപ്പർ മാർക്കറ്റ് സാരഥി വർദ്ധി പ്രകാശ്, ലേഖ ബാലചന്ദ്രൻ, മുഹമ്മദ് റസൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.

രാത്രി 10 മണിക്ക് പ്രശസ്ത ഗായിക സിതാരയുടെ ബ്രാൻഡ് പ്രൊജക്റ്റ് മലബാറിക്ക സ്നേഹിക്കുന്ന മ്യൂസിക് ഷോ അരങ്ങേറും.


22 ന് കോൺക്ലേവിൽ പങ്കെടുക്കുന്ന എല്ലാ ബിസിനസുകാരുമായി പരിചയപ്പെടാനും ബിസിനസ് കാർഡുകൾ കൈമാറാനും സഹായിക്കുന്ന നെറ്റ്‌വർക്ക് സെഷൻ നടക്കും.

രാത്രി 9. ന് 

യുവതലമുറയുടെ ഹരമായ റാപ്പർ ഡാബിസി അവതരിപ്പിക്കുന്ന മ്യൂസിക് ഷോയും ഡിജെ പാർട്ടിയും ഉണ്ടാകും


സംരംഭകർക്ക് ഒത്തുചേരാനും അറിവ് പങ്കുവെക്കാനും ഉള്ള വേദിയായ കോൺക്ലേവ് രൂപകൽപ്പന ചെയ്തെങ്കിലും നടത്തിപ്പിൽ നിന്ന് ലഭിക്കുന്ന പണം റോട്ടറിയിലൂടെ ആദിവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തനങ്ങൾക്കും പാവപ്പെട്ടവർക്ക് ഡയാലിസിസ് യൂണിറ്റ് സൗജന്യമായി സജ്ജമാക്കി നൽകുന്നതിന് വിനിയോഗിക്കും. മയക്കുമരുന്ന് നിരോധിത രാസ ലഹരി എന്നിവയുടെ ഉപയോഗവും കടത്തുമെല്ലാം അതിവേഗം കണ്ടെത്തുന്നതിനുള്ള ആൽക്കോസ്കാൻ വാൻ പോലീസിനെ വാങ്ങിക്കൊടുക്കാനും സൈബർസിറ്റിക്ക് ആലോചനയുണ്ടെന്ന് കെ വി സവീഷ് പറഞ്ഞു.


വാർത്ത സമ്മേളനത്തിൽ റോട്ടറി ക്ലബ് സൈബർ സിറ്റി മുൻ പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി , പ്രോഗ്രാം ഡയറക്ടർ നിതിൻ ബാബു , കെ ജെ തോമസ്, എം മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക്‌ 9526300299, 8089406306,9846158050 

Follow us on :

More in Related News