Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലെൻസ്ഫെഡ് ഗ്ലോബൽ ബിൽഡ് എക്സ്പോ ശനിയാഴ്ച മുതൽ

17 Oct 2025 12:14 IST

NewsDelivery

Share News :

കോഴിക്കോട് എൻജിനീയർമാരുടെയും സുപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്‌ഡ് എൻജി നിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) സംഘടിപ്പിക്കുന്ന ഗ്ലോബൽ ബിൽഡ് എക്സ്പോയ്ക്ക് സ്വപ്‌നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ ഇന്ന് (ശനി) തുടക്കമാവുമെന്ന് ഭാരവാ ഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കുന്ന എക്സ്പോ യിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 5000 എൻജിനീയർമാർ പങ്കെടുക്കും. ഇവർക്കു പുറമെ ബിൽഡർമാർ, ആർക്കിടെക്റ്റുറ്റുമാർ, കോൺട്രാക്‌ടർമാർ എൻജിനീയറിങ്/ആർക്കിടെക്ച്ചർ വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുമെന്നും കുടാതെ 1 ലക്ഷത്തിലധികം സന്ദർശകരേയും പ്രതീ ക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.


ഇന്ന് (ശനി) രാവിലെ 8.30ന് ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡൻ്റ് സി. എസ്. വിനോദ്‌കുമാർ പതാക ഉയർത്തുന്നതോടെ എക്സ്പോയ്ക്ക് തുടക്കമാവും. രാവിലെ 9ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് - എക്സ്പോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് സി. എസ്. വിനോദ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ് എക്സ്പോ സ്റ്റാളുകൾ ഉദ്ഘാടനം ചെയ്യും. ശ്രീ. അഹമ്മദ് ദേവർകോവിൽ എം.എൽ.എ. ലെൻസ്ഫെഡ് പവലിയൻ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ 3 രവീന്ദ്രൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായിരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ജിതിൻ സുധാകൃഷ്‌ണൻ റിപ്പോർട്ട് അവതരിപ്പിക്കും. നൂതനവും വ്യത്യസ്‌തവുമായ നിർമ്മാണ സാമഗ്രികളും വിവിധ നിർമാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 250 സ്റ്റാളുകളാണ് പ്രദർശ നത്തിൽ ഉണ്ടാവുക. എക്സ്പോയുടെ ഭാഗമായി നടക്കുന്ന ബിസിനസ്സ് സമ്മിറ്റിൽ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമായി 150 ബിസിനസുകാർ പങ്കെടുക്കും. സെമിനാറുകൾ, ചർച്ചകൾ, എൻജിനീയർമാരു ടെയും കരാറുകാരുടെയും ബിൽഡർമാരുടെയും വിദ്യാർത്ഥികളുടെയും സംഗമങ്ങൾ അവാർഡ് ദാനം, ആദരിക്കൽ, കലാപരിപാടികൾ എന്നിവയും നടക്കും. ഫുഡ്കോർട്ടുമുണ്ടാവും.


നിർമ്മാണരംഗത്ത് പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്‌ധർ, കരാറുകാർ, വ്യവസായികൾ, പൊതു ജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം ഉപകാരപ്രദമായ രീതിയിലാണ് എക്സ്പോ ഒരുക്കിയിരിക്കു ന്നതെന്ന് ലെൻഫെഡ് ഭാരവാഹികൾ കൂട്ടിച്ചേർത്തു. രാവിലെ 10 മുതൽ രാത്രി 9 മണി വരെയാണ് പ്രദർശനം. ലെൻഫെഡ് സംസ്ഥാന കമ്മിറ്റിയാണ് ഗ്ലോബൽ ബിൽഡ് എക്സ്പോ സംഘടിപ്പിക്കുന്നത്. ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡണ്ട് സി. എസ്. വിനോദ്‌കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ജിതിൻ സുധാകൃഷ്‌ണൻ, സംസ്ഥാന ട്രഷറർ ഗിരീഷ് കുമാർ. ടി, എക്സ്പോ കമ്മിറ്റി ചെയർമാൻ കെ.ഇ. മുഹമ്മദ് ഫസൽ, ജനറൽ കൺവീനർ എ. സി. മധുസുദനൻ, ജില്ലാ പ്രസിഡണ്ട് സി. എച്ച് ഹാരിസ്, ജില്ലാ സെക്രട്ടറി മനോജ്. വി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News