Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓപ്പോ F31 സീരീസ് ഇന്ത്യയിൽ എത്തി:സുരക്ഷയ്ക്ക് പ്രാധാന്യം;

17 Sep 2025 17:31 IST

Enlight News Desk

Share News :

ഇന്ത്യയിലെ ചൂടിനും തിരക്കിനും വേണ്ടി നിർമ്മിച്ചത്. എ ഐ ഇമേജ്, പ്രൊഡക്റ്റിവിററി ടൂള്‌‍‍സ്.

ആറ് വർഷത്തെ ഫ്ലുവൻസി സർട്ടിഫിക്കിേഷൻ. ഇനി എന്തുവേണം

7000mAh ബാറ്ററി, 360° ആർമർ ബോഡി, N1 നെറ്റ്‌വർക്ക് ബൂസ്റ്റ് ചിപ്പ്. ഓപ്പോ F31 സീരീസ് ഇന്ത്യയിൽ എത്തി; 

ഓപ്പോ തങ്ങളുടെ എഫ്31 സീരീസിന് തുടക്കം കുറിച്ചുകൊണ്ട്  മൂന്ന് പുതിയ സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറിക്കി.

ഓപ്പോ എഫ്31 5ജി (OPPO F31), ഓപ്പോ എഫ്31 പ്രോ 5ജി (OPPO F31 Pro), ഓപ്പോ എഫ്31 പ്രോ പ്ലസ് 5ജി (OPPO F31 Pro+ 5G) എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകൾ ആണ് എത്തിയിരിക്കുന്നത്. 22999 രൂപയാണ് പ്രാരംഭ വില. .


ഓപ്പോ എഫ്31 സീരീസിലെ മൂന്ന് മോഡലുകളും വ്യത്യസ്ത പ്രോസസർ അ‌ടക്കമുള്ള ഫീച്ചറുകളുമായാണ് എത്തുന്നത്. എന്നാൽ ചില ഫീച്ചറുകൾ സമാനവുമാണ്. ചൂട് കുറയ്ക്കുന്നതിനായി വലിയ വേപ്പർ ചേമ്പറുകളും തെർമൽ മാനേജ്‌മെന്റ് സിസ്റ്റങ്ങളും മൂന്ന് മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗുള്ള 7,000 mAh ബാറ്ററിയും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


SGS (സൊസൈറ്റി ജനറൽ ഡി സർവൈലൻസ്)ൽ നിന്ന് A+ സർട്ടിഫിക്കേഷൻ എഫ്31 സീരീസിലെ മൂന്ന്​ മോഡലുകൾക്കും ലഭിച്ചിട്ടുണ്ട്. മികച്ച ഈടിനായി മൾട്ടി-ലെയർ ഷോക്ക് അബ്സോർപ്ഷനോടുകൂടിയ 360° ആർമർ ബോഡിയും IP69+IP68+IP66 റേറ്റിങ്ങും ഉണ്ട്. മറ്റൊരു ശ്രദ്ധേയ ഫീച്ചർ നെറ്റ്‌വർക്ക് ബൂസ്റ്റ് ചിപ്പ് N1 ആണ്. ഇത് തത്സമയം സിഗ്നൽ മാറ്റങ്ങൾ തിരിച്ചറിയുകയും ആന്റിന പെർഫോമൻസ് ക്രമീകരിക്കുകയും ചെയ്യുന്നു, ഫോൺ എങ്ങനെ പിടിച്ചാലും പീക്ക് ഒപ്റ്റിമൈസേഷൻ ഉറപ്പാക്കുന്നു.


ഒപ്പോ എഫ്31 സ്പെസിഫിക്കേഷനുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.5 അമോലെഡ് പാനലാണ് ഒപ്പോ എഫ്31-ൽ വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 എനർജി പ്രോസസറിന്റെ പിന്തുണ ഈ ഡിവൈസിന് ലഭിക്കുന്നു. കൂടാതെ ഒരു വേപ്പർ കൂളിംഗ് ചേമ്പറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 ജിബി വരെ റാമും 256 ജിബി വരെ LPDDR4x റാമും ഈ ഉപകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 7,000 എംഎഎച്ച് ബാറ്ററിയും 80 വാട്സ് ഫാസ്റ്റ് ചാർജിംഗും ഈ ഉപകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കളർ ഓഎസ് 15-ൽ പ്രവർത്തിക്കുന്നു. കൂടാതെ രണ്ട് വർഷത്തെ ഓഎസും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ക്യാമറയുടെ കാര്യം പറയുകയാണെങ്കിൽ, ഈ ഡിവൈസിൽ 50MP ഓഐഎസ് ക്യാമറയും 2 എംപി സെക്കൻഡറി ക്യാമറയും ഉണ്ട്. മുൻവശത്ത്, 16 എംപി സെൽഫി ക്യാമറയുണ്ട്. ഇത് അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫി മോഡുകളും വാഗ്ദാനം ചെയ്യുന്നു.


ഓപ്പോ എഫ്31 പ്രോ സ്പെസിഫിക്കേഷനുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് അമേലെഡ് പാനലാണ് ഈ ഉപകരണത്തിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി ചിപ്‌സെറ്റും അഡ്വാൻസ്ഡ് തെർമൽ മാനേജ്‌മെന്റിനായി 5219 mm² സൂപ്പർകൂൾ VC സിസ്റ്റവും ഈ ഉപകരണത്തിലുണ്ട്. 12 ജിബി വരെ LPDDR4X റാമും 256 ജിബി യുഎഫ്എസ് 3.1 ഉം ഈ ഉപകരണത്തിൽ ഉണ്ട്. 7,000 എംഎഎച്ച് ബാറ്ററിയും 80 വാട്സ് ചാർജിംഗും ഈ ഉപകരണത്തിൽ ഉണ്ട്. 50 എംപി പ്രധാന ക്യാമറയും 2 എംപി സെക്കൻഡറി സെൻസറും ഈ ഉപകരണത്തിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഈ ഉപകരണത്തിൽ 32 എംപി സെൽഫിയും ഉണ്ട്. പിൻ ക്യാമറകളിൽ 4കെ വീഡിയോ റെക്കോർഡിംഗ് സൗകര്യവുമുണ്ട്.


ഓപ്പോ എഫ്31 പ്രോ+ സ്പെസിഫിക്കേഷൻസ്

ഓപ്പോ എഫ്31 പ്രോ+ ൽ6.8 ഇഞ്ച് അമോലെഡ് പാനൽ ലഭിക്കുന്നു. ഇത് 120Hz റിഫ്രഷ് റേറ്റ് നൽകുന്നു. സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റും സൂപ്പർകൂൾ VC സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു. 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും 12 ജിബി LPDDR4X റാമും ഈ ഉപകരണത്തിൽ ഉൾപ്പെടുന്നു. 7,000 എംഎഎച്ച് ബാറ്ററിയും 80 വാട്സ് ചാർജിംഗും ഇതിനുണ്ട്. ഫോട്ടോകൾക്കായി, ഈ ഉപകരണം 50 എംപി പ്രധാന ക്യാമറയും 2 എംപി സെക്കൻഡറി സെൻസറും ഉൾക്കൊള്ളുന്നു. 32 എംപി സെൽഫി ഷൂട്ടറും ഈ ഉപകരണത്തിൽ ഉണ്ട്.


എഫ്31 5ജി സീരീസിന്‍റെ ഇന്ത്യൻ വില, ഓഫറുകൾ

ഓപ്പോ എഫ്31 5ജിയുടെ വില 22,999 രൂപയും ഓപ്പോ എഫ്31 പ്രേ 5ജിയുടെ വില 26,999 രൂപയുമാണ്. ടോപ്പ് എൻഡ് ഓപ്പോ എഫ്31 പ്രോ+ ന്റെ വില 32,999 രൂപയുമാണ്. സെപ്റ്റംബർ 19 മുതൽ ഫ്ലിപ്‍കാർട്ട്, ആമസോൺ, ഓപ്പോ ഇ-സ്റ്റോർ എന്നിവയിൽ ഈ ഉപകരണം വിൽപ്പനയ്ക്ക് ലഭ്യമാകും.


Follow us on :

More in Related News