Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 10:15 IST
Share News :
പ്രതിദിനം പുതിയ റെക്കോർഡ് വിലയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഇന്ന് ഗ്രാമിന് 40 രൂപയുയർന്ന് പവന് 320 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ 58, 720 എന്ന സർവ്വകാല റെക്കോർഡിലെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7340 രൂപയാണ് നൽകേണ്ടത്.
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56, 960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.
നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്.
Follow us on :
Tags:
More in Related News
Please select your location.