Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2026 19:17 IST
Share News :
കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെ യംഗ് ചേംബര്‍ സംഘടിപ്പിച്ച ഫ്യൂച്ചെര്‍ ഫോര്‍വേഡ് എ.ഐ. വ്യവസായികം പ്രോഗ്രാം കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
കോഴിക്കോട് : കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെ യംഗ് ചേംബര്‍ ഫ്യൂച്ചെര്‍ ഫോര്‍വേഡ് എ.ഐ. വ്യവസായികം സംഘടിപ്പിച്ചു. കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ചേംബര്‍ ഭവനില്‍ നടന്ന ചടങ്ങില്‍ യംഗ് ചേംബര്‍ ചെയര്‍മാന്‍ സുഹൈല്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബിഷ് കുന്നത്, പാസ്റ്റ് പ്രസിഡന്റ് റാഫി പി ദേവസ്യ, വൈസ് പ്രസിഡന്റ് ഷാനവാസ് പി എം , ഷെറീന്‍ താരിഖ്, സുനില്‍ കുമാര്‍ ചാമ്പില്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ ഇ സ്വാഗതവും സുനില്‍ ചെമ്പയില്‍ നന്ദിയും പറഞ്ഞു.
ഇ.മുഹമ്മദ് ഫൈസല്‍, പി.ഒ.സലീം എന്നിവര്‍ നിര്‍മ്മിത ബുദ്ധിയുടെ വിവിധ സാധ്യതകളെ കുറിച്ച് വിശദമായി അവതരിപ്പിച്ചു. ബിസിനസ് വളര്‍ച്ച, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്്, കസ്റ്റമര്‍ സര്‍വീസ്, ഓട്ടോമേഷന്‍, ഡാറ്റ അനലിറ്റിക്‌സ്, കണ്ടന്റ് ക്രിയേഷന്‍, സ്മാര്‍ട്ട് ഡിസിഷന്‍ മേക്കിങ്് തുടങ്ങിയ മേഖലകളില്‍ എ.ഐ. എങ്ങനെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അവര്‍ വിശദീകരിച്ചു.
Follow us on :
More in Related News
Please select your location.