Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Mar 2026 06:39 IST
Share News :
അദാനി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ (CSR) അദാനി ഫൗണ്ടേഷൻ, ‘സ്വാഭിമാൻ’ (Swabhimaan) പദ്ധതിയിലൂടെ ഇന്ത്യയിലുടനീളം പത്ത് ലക്ഷം സ്ത്രീകളെ ശാക്തീകരിക്കാനൊരുങ്ങുന്നു. സ്ത്രീ ശാക്തീകരണം കേവലം ഒരു വ്യക്തിയെ സഹായിക്കലല്ല, മറിച്ച് വരും തലമുറകളുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് ഫൗണ്ടേഷൻ ചെയർപേഴ്സൺ പ്രീതി അദാനി പറഞ്ഞു.
മുംബൈയിൽ അദാനി ഫൗണ്ടേഷൻ, മഹിളാ സാമ്പത്തിക വികാസ് മഹാമണ്ഡലുമായി (MAVIM) ചേർന്ന് സംഘടിപ്പിച്ച “സ്വാഭിമാൻ: ദ റൈസ് ഓഫ് SHE” എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീശാക്തീകരണം കേവലം സൗജന്യങ്ങൾ നൽകുന്നതിലൂടെയല്ല, മറിച്ച് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും കഴിവുകൾ വികസിപ്പിക്കുന്നതിലൂടെയുമാണ് യാഥാർത്ഥ്യമാകുന്നതെന്ന് പ്രീതി അദാനി ചൂണ്ടിക്കാട്ടി.
സ്വാഭിമാൻ പദ്ധതിയിലെ സ്ത്രീകളെ കാണുമ്പോഴെല്ലാം അവരുടെ അഭിലാഷങ്ങൾ പ്രചോദിപ്പിക്കുന്നു. ചെറുകിട ബിസിനസുകൾ എങ്ങനെ വികസിപ്പിക്കാം, ഉൽപ്പന്നങ്ങൾക്ക് കൃത്യമായ വില എങ്ങനെ നിശ്ചയിക്കാം, വായ്പകൾ ഉത്തരവാദിത്തത്തോടെ എങ്ങനെ തിരിച്ചടയ്ക്കാം, പണം എങ്ങനെ ലാഭിക്കാം എന്നതിനെക്കുറിച്ചൊക്കെയാണ് അവർ സംസാരിക്കുന്നതെന്നും പ്രീതി കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭാഗമായ സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ നിരവധി വനിതാ സംരംഭകർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.