Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2026 15:04 IST
Share News :
കൊച്ചി: പുതിയ റോഡ് യാത്രാ അനുഭവങ്ങളുമായി, ഫ്‌ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ് ഇന്ന് ബസ് 2.0 അവതരിപ്പിച്ചു. വ്യോമ, റെയില്‍ ശൃംഖലകളുടെ പരിധിക്കപ്പുറമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 6,000-ത്തിലധികം നഗരങ്ങളിലായി 6.5 ലക്ഷത്തിലധികം റൂട്ടുകളില്‍ യാത്രക്കാരെ ബന്ധിപ്പിക്കുന്ന ഒന്നാണ് ഗണ്യമായി വികസിപ്പിച്ച ബസ് 2.0. ആഴത്തിലുള്ള നെറ്റ്വര്‍ക്ക് വ്യാപനം, അവബോധജന്യമായ ബുക്കിംഗ് യാത്ര, രാജ്യത്തെ ഏറ്റവും വലിയ റോഡ് യാത്രാ ഇന്‍വെന്ററികളില്‍ ഒന്നിലേക്കുള്ള പ്രാപ്യത എന്നിവ ഉപയോഗിച്ച്, വിമാനങ്ങള്‍, ട്രെയിനുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്കൊപ്പം ഒരു പ്ലാറ്റ്ഫോമില്‍ തടസ്സമില്ലാതെ ബസുകള്‍ ബുക്ക് ചെയ്യാന്‍ ബസ് 2.0 യാത്രക്കാരെ പ്രാപ്തമാക്കുന്നു.
ജെന്‍-സീ (Gen Z) യാത്രക്കാരുടെ പ്രധാന യാത്രാ തിരഞ്ഞെടുപ്പുകളിലൊന്നായി ഈ വിഭാഗം ഇന്ന് മാറിയിരിക്കുന്നു. നിലവില്‍, ക്ലിയര്‍ട്രിപ്പിലെ ബസ് ബുക്കിംഗുകളില്‍ 55 ശതമാനത്തിലധികവും ജെന്‍-സീ യാത്രക്കാരില്‍ നിന്നാണ് വരുന്നത്. വിദ്യാര്‍ത്ഥികള്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍, ആദ്യമായി ജോലിയില്‍ പ്രവേശിച്ച പ്രൊഫഷണലുകള്‍ എന്നിവര്‍ കുറഞ്ഞ ചെലവിലുള്ള വാരാന്ത്യ യാത്രകള്‍ക്കും, വീട്ടിലേക്കുള്ള യാത്രകള്‍ക്കും, പെട്ടെന്നുള്ള യാത്രാ പദ്ധതികള്‍ക്കുമായി ബസുകളെ കൂടുതലായി തിരഞ്ഞെടുക്കുന്നു. ട്രെയിന്‍ യാത്രയ്ക്ക് കൂടുതല്‍ തിരക്കുള്ള സമയങ്ങളില്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ വിശ്വസനീയമായ ഒരു ബദല്‍ സൗകര്യം നല്‍കുന്നതാണ് ബസ് യാത്ര. ഇതിലൂടെ റോഡ് യാത്രകള്‍ മുമ്പത്തേക്കാളും കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകുന്നു.
പ്രമുഖ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരെയും സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകളെയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ക്ലിയര്‍ട്രിപ്പ് വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചും, പ്രാദേശിക റൂട്ടുകളിലും യാത്രക്കാര്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ ലഭ്യമാക്കുന്നു. രാജ്യത്തെ സ്വകാര്യ ബസ് സര്‍വീസ് രംഗത്തെ ഏകദേശം 95 ശതമാനത്തിലേക്കുള്ള പ്രാപ്യതയും, വര്‍ദ്ധിച്ചുവരുന്ന സര്‍ക്കാര്‍ നിയന്ത്രിത ബസ് സര്‍വീസുകളുടെ ശൃംഖലയും ഉപയോഗിച്ച്, ബസ് 2.0 യാത്രക്കാര്‍ക്ക് സാധാരണയായി ബസ് ടെര്‍മിനലുകളില്‍ മാത്രം ലഭിച്ചിരുന്ന വിപുലമായ തിരഞ്ഞെടുപ്പ് സൗകര്യം ഇപ്പോള്‍ മൊബൈല്‍ ഫോണിലൂടെയും ലഭ്യമാക്കുന്നു.
ഇന്ത്യയിലെ മറ്റേതൊരു ഗതാഗത മാര്‍ഗത്തേക്കാളും കൂടുതല്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നത് ബസ് സര്‍വീസുകളാണെന്ന് ഈ ലോഞ്ചിനെക്കുറിച്ച് പ്രതികരിച്ച ക്ലിയര്‍ട്രിപ്പിന്റെ എയര്‍ ചീഫ് ബിസിനസ് ഓഫീസര്‍ ഗൗരവ് പട്വാരി പറഞ്ഞു. 'നിരവധി യുവ യാത്രക്കാര്‍ക്ക്, ഒരു ബസ് ബുക്ക് ചെയ്യുന്നത് പലപ്പോഴും യാത്രാ ആസൂത്രണവുമായി ബന്ധപ്പെട്ട ആദ്യ അനുഭവമാണ്. ഈ യാത്രക്കാരെ മുന്നില്‍ കണ്ടാണ് ബസ് 2.0 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യാത്രയിലെ സൗകര്യപ്രദമായ ഇളവുകള്‍, വിപുലമായ റൂട്ട് ലഭ്യത, ആവശ്യമുള്ള സമയത്ത് അവര്‍ തിരഞ്ഞെടുക്കുന്ന റൂട്ട് ലഭ്യമാകുമെന്ന ഉറപ്പ് എന്നിവ ഇത് നല്‍കുന്നു,' അദ്ദേഹം പറഞ്ഞു.
'ഈ ലോഞ്ചിലൂടെ, ക്ലിയര്‍ട്രിപ്പിനെ ഒരു സമഗ്രമായ മള്‍ട്ടിമോഡല്‍ യാത്രാ പ്ലാറ്റ്‌ഫോമായി മാറ്റുക എന്ന ഞങ്ങളുടെ കാഴ്ചപ്പാടിലേക്ക് ഞങ്ങള്‍ ഒരു പടി കൂടി മുന്നേറുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രെയിന്‍ ബുക്കിംഗ് സേവനങ്ങളുടെ വിപുലീകരണത്തിനും അന്താരാഷ്ട്ര ഹോട്ടല്‍ സേവനശൃംഖലയുടെ വര്‍ദ്ധനവിനും പിറകെ, ഇന്ത്യക്കാര്‍ സഞ്ചരിക്കുന്ന എല്ലാ യാത്രാ മാര്‍ഗങ്ങള്‍ക്കും ഒരൊറ്റ വേദിയൊരുക്കാനുള്ള ക്ലിയര്‍ട്രിപ്പിന്റെ ശ്രമത്തിലെ ഏറ്റവും പുതിയ ചുവടുവയ്പ്പാണ് ബസ് 2.0. വിമാനങ്ങള്‍, ഹോട്ടലുകള്‍, ട്രെയിനുകള്‍, ബസുകള്‍, അവധിക്കാല പാക്കേജുകള്‍ എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിലൂടെ, യാത്രക്കാരുടെ അടുത്ത യാത്ര കൂടുതല്‍ ലളിതവും സുഗമവുമാക്കുന്നത് തുടരുകയാണ് ക്ലിയര്‍ട്രിപ്പ്.
Follow us on :
More in Related News
Please select your location.