Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2026 17:52 IST
Share News :
കോഴിക്കോട്: കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) കോഴിക്കോട് ചാപ്റ്ററിന്റെ സിൽവർ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രൊഫഷണൽ ഡെവലപ്മെന്റ് പ്രോഗ്രാമിൽ, കമ്പനി സെക്രട്ടറിമാരുടെ മേഖലയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ തിരൂരങ്ങാടി എംഎൽഎ പി.എം.എ സമീറിനെ ആദരിച്ചു.
ഐസിഎസ്ഐ കോഴിക്കോട് ചാപ്റ്റർ ചെയർമാൻ സി.എസ് കെ.വി. സവീഷ് (CSWA) അധ്യക്ഷനായ ചടങ്ങിൽ, പ്രൊഫഷണൽ മേഖലയിലെ നേട്ടങ്ങൾക്കും പൊതുജീവിതത്തിലെ ശ്രദ്ധേയമായ സംഭാവനകൾക്കും അംഗീകാരമായാണ് പി.എം.എ സമീറിന് ആദരവ് നൽകിയത്.
ചടങ്ങിൽ സെക്രട്ടറി സി.എസ്. അബ്ദുറഹിമാൻ ഇർഷാദ്, കമ്പനി സെക്രട്ടറിമാരായ കെ.പി. സതീശൻ, എ.എം. ആഷിഖ്, ഉത്തം കുമാർ, എം.എ. മെഹബൂബ്, ഗൗതം മല്ലയ, കെ.വി. അരുൺ, ആഹ്ലാദ റാവു, ചാരുമതി, പൂനം ശർമ്മ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി കമ്പനി സെക്രട്ടറീസ് വിദ്യാർത്ഥികളുമായി പി.എം.എ സമീർ സംവദിക്കുകയും പ്രൊഫഷണൽ വളർച്ച, നേതൃത്വപാടവം, പൊതുസേവനം എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ഐസിഎസ്ഐ കോഴിക്കോട് ചാപ്റ്ററിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും പ്രചോദനാത്മക അനുഭവമായി.
Follow us on :
Tags:
More in Related News
Please select your location.