Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2026 14:19 IST
Share News :
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വാണിജ്യ എൽ.പി.ജി വിതരണത്തിലെ തടസ്സം മുംബൈയിലെ 20% ത്തോളം ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടിയതായി നഗരത്തിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (AHAR) അറിയിച്ചു. ഗ്യാസ് വിതരണ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ നഗരത്തിലെ 50% വരെ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
ഓരോ സ്ഥാപനങ്ങളുടെയും കൈവശമുള്ള എൽ.പി.ജി സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചായിരിക്കും ഇനി എത്ര റെസ്റ്റോറന്റുകൾ പ്രവർത്തിക്കുമെന്ന് തീരുമാനിക്കുക. എന്നാൽ ഹോട്ടലുകൾ കൂട്ടായി അടച്ചുപൂട്ടാൻ അസോസിയേഷൻ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. റസ്റ്റോറന്റുകൾ തുറന്നിടാനോ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കാനോ ഉള്ള തീരുമാനം ഹോട്ടൽ ഉടമകളെയും അവരുടെ സ്ഥാപനങ്ങളിലെ ഗ്യാസ് വിതരണത്തിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കും.
നഗരത്തിലുടനീളമുള്ള റെസ്റ്റോറന്റുകളിലെയും ഭക്ഷണശാലകളിലെയും അടുക്കള പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയ വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ പെട്ടെന്നുള്ള ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് അസോസിയേഷന്റെ മുന്നറിയിപ്പ്. ദൈനംദിന പാചക പ്രവർത്തനങ്ങൾക്കായി പല റെസ്റ്റോറന്റുകളും വാണിജ്യ എൽപിജി സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്
കഴിഞ്ഞ രണ്ടു ദിവസമായി, മുംബൈ ഉൾപ്പെടെ നിരവധി നഗരങ്ങളിലെ റെസ്റ്റോറന്റുകളെ വാണിജ്യ എൽ.പി.ജി ക്ഷാമം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തടസ്സം തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പൂട്ടിടേണ്ടി വരും.
Follow us on :
Tags:
More in Related News
Please select your location.