Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2025 11:54 IST
Share News :
കോഴിക്കോട്: മാതൃകാ വാടക നിയമം കേരളത്തിലും ഉടൻ നടപ്പിലാക്കണമെന്ന് കമ്മേർഷ്യൽ ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇതിനകം പതിനഞ്ച് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ നിയമം. ദൗർഭാഗ്യവശാൽ കേരളത്തിൽ കിടക്കുന്ന വാടകസംബന്ധമായ കേസുകളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. മാതൃകാ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുകാരണം കേരളത്തിലെ മിക്ക കോടതികളിലം തീർപ്പാകാതെ വാടക നിയമം വാടക കടിയാന്മാർക്ക് എതിരാണെന്ന പ്രചരണം വസ്‌തതാപരമായി സൌഹൃദ ക്രമം സൃഷ്ടിക്കാൻ ഈ നിയമം സഹായിക്കുമെന്ന് നിഷക്ഷ വിശകലനത്തിൽ ആർക്കും തെറ്റാണെന്നും, ഫലത്തിൽ അത് പരസ്പര-ധാരണയിൽ അധിഷ്ടിതമായ പതിയൊരു വ്യാപാര-ബോധ്യപ്പെടുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇനിയും ഇത് നീട്ടിക്കൊണ്ട് പോകുകയാണെങ്കിൽ സംഘടന പ്രത്യക്ഷ സമരത്തിലേക്ക് നിങ്ങുമെന്നും അവർ പറഞ്ഞു.
കേരളത്തിലെ ലെ വാണിജ്യ എൺപതുശതമാനവും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നാലും കെട്ടുക ഇടമകളുടെ ആവശ്യങ്ങൾക്ക് നേരെ സമീപനമാണ് തദ്ദേശീയരായ കോർപറേറ്റുകൾക്കും വൻകിട ബിദേശ അധികാപനങ്ങൾക്കുമെല്ലാം സവിശേഷമായ ആനുകൂല്യങ്ങൾ നൽകുനി വിദേശ കോർപറേറ്റ് ,നെന്താണെന്നും ഇവർ ചോദിച്ചു. കേരളത്തിലെ വ്യാപാര-വ്യവസായികൾക്കുള്ള അടിസ്ഥാന പശ്ചാത്തല സൌകര്യമൊരുക്കുന്നത് കെട്ടിട ഉടമകളുടെ സമൂഹമാണെന്ന സത്യം ആരും ഓർമ്മിക്കാറില്ല എന്നതാണ് ഖേദകരമായ കാര്യം.
വാണിജ്യാവശ്യത്തിനായി കെട്ടിടം നിർമിക്കുവാൻ ഏറ്റെടുക്കുന്ന സ്ഥലത്തിന് രജിസ്ട്രേഷൻ നികുതിയിൽ ഇളവ് നല്‌കുക, കെട്ടിട നികുതി നിരക്കുകളിലെ അസന്തുലിതാവസ്ഥ പരിഹരിക്കുക, 'ഒറ്റ തവണ' നികുതി പൂർണ്ണമായും പിൻവലിക്കുക, മിഠായി തെരുവ്, മാവൂർ റോഡ്, എം.ജി റോഡ് പോലുള്ള കണ്ണായ വാണിജ്യ തെരുവുകളിൽ വേണ്ട പാർക്കിംഗ്, മാലിന്യ സംസ്കരണ സംവിധാനങ്ങൾ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരുക്കുകയും ഇവിടത്തെ വരും കാല കെട്ടിട നിർമാണങ്ങൾക്ക് വികസിത രാജ്യങ്ങളിലേത് പോലുള്ള ശാസ്ത്രീയമായ രീതിയും കാഴ്ചപ്പാടുമുണ്ടാക്കുക. നഗരങ്ങളുടെ വികസനം വികേന്ദ്രീകരണ സ്വഭാവമുള്ളതാക്കി പ്രധാന വ്യാപാര കേന്ദ്രങ്ങളിലെ അമിതമായ തിരക്ക് കുറയ്ക്കുവാനുള്ള ആസൂത്രണമുണ്ടാക്കുക. കെട്ടിട നിർമാണ ചട്ടങ്ങളടക്കമുള്ളവയിൽ പുതിയ പരിഷ്ക്കാരങ്ങൾ സർക്കാർ ഏകപക്ഷിയമായി കൊണ്ടുവരാതെ, ഈ വ്യവസായത്തിലെ പ്രധാന കണ്ണികളായ എല്ലാ ഗുണഭോക്താക്കളുമായും സംഘടനകളുമായും ചർച്ച ചെയ്യാനുള്ള വേദികളൊരുക്കുക, കെട്ടിടങ്ങൾ നിർമ്മിക്കുമ്പോഴും പൊളിക്കുമ്പോഴുമുള്ള നിർമാണാവശിഷ്ടങ്ങൾ ശാസ്ത്രീയമായ പുനരുപയോഗത്തിനായി ഏറ്റെടുക്കുവാനുള്ള സംവിധാനം സർക്കാരിൻ്റെ നേതൃത്വത്തിൽ തന്നെ ഒരുക്കുക എന്നീ ആവശ്യങ്ങളും സർക്കാർ പരിഗണിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംഘടനയുടെ സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിൻ്റെ ഉദ്ഘാടനം ഈ മാസം 21 നു കോഴിക്കോട്ട് സംസ്ഥാന പ്രസിഡണ്ട് പി.പി. ആലിക്കോയ നിർവ്വഹിക്കുമെന്നും സംഘടനാ വിപുലീകരണത്തിൻറെ ഭാഗമായി എല്ലാ ജില്ലകളിലും മെമ്പർഷിപ്പ് കൺവെൻഷനുകൾക്ക് ഉടൻതന്നെ തുടക്കം കുറിക്കുമെന്നും ഇവർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് പി. പി. ആലിക്കോയ, വൈസ് പ്രസിഡന്റ് കെ. ഇ. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ വീട്ടിൽ, സെക്രട്ടറി. അഡ്വ. പി. ഫൈസൽ, എക്സിക്യൂട്ടീവ് അംഗം കോയമോൻ എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.