Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാശുണ്ടാക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ കൊച്ചിക്കാരെന്ന് പഠന റിപ്പോർട്ട്.

10 Dec 2024 14:31 IST

Enlight News Desk

Share News :

കൊച്ചി: കൊച്ചിയിലെ 34 ശതമാനം ചെറുപ്പക്കാര്‍ അവരുടെ മാസവരുമാനത്തിന്റെ 30 ശതമാനം തുക സമ്പാദിച്ചുവെക്കുന്നതായി പഠനം. ചെലവുകളില്‍ 70 ശതമാനം ഭക്ഷണങ്ങള്‍ക്കാണെന്നും അതുകഴിഞ്ഞാല്‍ ആരോഗ്യത്തിനും വിനോദത്തിനുമാണെന്നും റിപ്പോര്‍ട്ട വ്യക്തമാക്കുന്നു. എയ്ഞ്ചല്‍ വണ്‍ ലിമിറ്റഡ് പുറത്തുവിട്ട ഫിന്‍വണ്‍ യങ് ഇന്ത്യന്‍സ് സേവിങ് ഹാബിറ്റ്‌സ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


സര്‍വേയില്‍ പങ്കെടുത്തവരില്‍ 43 ശതമാനം പേര്‍ അവരുടെ 22-25 വയസില്‍ നിക്ഷേപം തുടങ്ങിയവരാണെന്ന് വ്യക്തമാക്കി. 62 ശതമാനം പേര്‍ നിക്ഷേപിക്കുന്നത് സുസ്ഥിര നിക്ഷേപങ്ങളിലാണ്. സേവിങ് അക്കൗണ്ട്, സ്റ്റോക്ക്, മ്യുച്വല്‍ ഫണ്ട് തുടങ്ങിയവ അതിനു പിന്നാലെ വരുന്നു. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് എന്നിവ ഏറ്റവും പിന്നിലാണ്. യുവാക്കളില്‍ സാമ്പത്തിക ജാഗ്രതയും അച്ചടക്കവും ദൃശ്യമാണെന്ന് എയ്ഞ്ചല്‍ വണ്‍ വൈസ് പ്രസിഡന്റ് പാര്‍ഥ് ധര്‍ പറഞ്ഞു.


രാജ്യമാകെ 18-21 വയസുകാരില്‍ 62 ശതമാനം പേര്‍ ഓഹരി വിപണിയില്‍ താല്‍പ്പര്യം കാണിക്കുന്നു. 62 ശതമാനം പേര്‍ ഇത്തരം കാര്യങ്ങളില്‍ യുട്യൂബ് വഴി സഹായം തേടുന്നു. 71 ശതമാനം പേരും സാമ്പത്തിക സാക്ഷരരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Follow us on :

More in Related News