Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2024 10:43 IST
Share News :
ബാലചന്ദ്ര വിശ്വറാം
സ്റ്റോക്ക് മാർക്കറ്റിൽ പണമുണ്ടാക്കാൻ ഏറ്റവും എളുപ്പമുള്ള വഴി മ്യൂച്വൽ ഫണ്ടുകൾ തന്നെ ആണ്. ഇതിനു രണ്ട് കാരണങ്ങൾ ഉണ്ട്.
1. ഡൈവേഴ്‌സിഫൈഡ് ഇൻവെസ്റ്റിംഗ്
2. മോശം സ്റ്റോക്ക് പുറത്താക്കപ്പെടുന്നു
കയ്യിൽ ഉള്ള പണം പരിമിതമായതുകൊണ്ടു ഒന്നോ രണ്ടോ സ്റ്റോക്ക് ഒക്കെയാണ് നമുക്ക് വാങ്ങിക്കാൻ പറ്റുക. പിന്നെ ആ സ്റ്റോക്കിൻറെ മൂല്യം കുറയുകയാണെങ്കിൽ നമ്മൾ അത് വിറ്റു ഒഴിവാക്കുകയില്ല. നഷ്ടം വരുന്നതു ഇഷ്ടമില്ലാത്തതുകൊണ്ട് സ്റ്റോക്കിൻറെ മൂല്യം കുറഞ്ഞാൽ നമ്മൾ വില കൂടുന്നവരെ കാത്തിരിക്കും.
മ്യൂച്വൽ ഫണ്ട് കമ്പനികൾ ആകട്ടെ, ഇതിൻറെ നേരെ വിപരീതം ആണ് ചെയ്യുന്നത്. അവർ സ്റ്റോക്‌സ് വാങ്ങിക്കുമ്പോൾ കൊട്ട കണക്കിന് വാങ്ങിക്കുന്നു. നിഫ്റ്റി ഇൻഡക്സ് ഫണ്ട് ആണെങ്കിൽ അമ്പതു സ്റ്റോക്‌സ് ഒന്നിച്ചു വാങ്ങിക്കുന്നു.
ഇനി ഏതെങ്കിലും സ്റ്റോക്‌സ് തുടർച്ചയായി മോശം പെർഫോമൻസ് കാഴ്ച്ചവെച്ചാൽ അതിനെ വിറ്റൊഴിവാക്കുന്നു, അതിനു പകരമായി വേറെ ഒരു സ്റ്റോക്ക് ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.