Tue Dec 12, 2023 10:56 PM 1ST

Sign In

മോൺട്ര ഇലക്ട്രിക്കിന്റെ പുതിയ ഇ-3ഡബ്ല്യു ഡീലർഷിപ്പ് കോഴിക്കോട് ചെറുവണ്ണൂരിൽ

21 Nov 2026 01:14 IST

np shakeer

Share News :

കോഴിക്കോട്: രാജ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് വാണിജ്യ വാഹന ബ്രാൻഡായ മോൺട്ര ഇലക്ട്രിക് കോഴിക്കോട് ചെറുവണ്ണൂരിൽ പുതിയ ഇ-3ഡബ്ല്യു ഡീലർഷിപ്പ് തുറന്ന് വടക്കൻ കേരളത്തിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കി. എക്സോട്ടിക് ഇവിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ പുതിയ കേന്ദ്രത്തിൽ യാത്രാ വാഹനമായ സൂപ്പർ ഓട്ടോ, ചരക്കുവാഹനമായ സൂപ്പർ കാർഗോ എന്നിവ ഉൾപ്പെടുന്ന മോൺട്ര ഇലക്ട്രിക്കിന്റെ ഇ-3ഡബ്ല്യു ശ്രേണി ലഭ്യമാകും. കോഴിക്കോട്ടെ ഡ്രൈവർമാരുടെയും ഫ്ലീറ്റ് ഓപ്പറേറ്റർമാരുടെയും ദൈനംദിന ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത പുതിയ സൂപ്പർ ഓട്ടോ വേരിയന്റും പുറത്തിറക്കി. ദേശീയപാത 66-ലെ പ്രധാന വാണിജ്യ-ലോജിസ്റ്റിക്സ് ഇടനാഴിയിലാണ് പുതിയ ഡീലർഷിപ്പ് സ്ഥിതി ചെയ്യുന്നത്. സെയിൽസ്, സർവീസ്, സ്പെയറുകൾ എന്നിവയെല്ലാം ഒരിടത്ത് ലഭ്യമാകുന്ന ഈ അത്യാധുനിക കേന്ദ്രം കോഴിക്കോടിനും സമീപത്തുള്ള വടക്കൻ ജില്ലകൾക്കും ഏറെ പ്രയോജനകരമാകും. 60 എൻഎം പീക്ക് ടോർക്ക് നൽകുന്ന 10കെഡബ്ല്യു പെർമനന്റ് മാഗ്നറ്റ് മോട്ടോറാണ് പുതിയ സൂപ്പർ ഓട്ടോ വേരിയന്റിന് കരുത്ത് പകരുന്നത്. കുത്തനെയുള്ള കയറ്റങ്ങൾ അനായാസം കയറാൻ സഹായിക്കുന്ന 32 ശതമാനം ഗ്രേഡബിലിറ്റിയും ഇതിനുണ്ട്. 10.6 കെഡബ്ല്യുഎച്ച് ബാറ്ററിയിൽ ഒറ്റ ചാർജിൽ 180 കിലോമീറ്ററിലധികം കൃത്യമായ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. ഓഫ്-ബോർഡ് 40എ ചാർജർ ഉപയോഗിച്ച് 5 മണിക്കൂർ 30 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാനാകും.

കയറ്റങ്ങളിൽ വാഹനം പിന്നോട്ട് ഉരുളാതെ നിർത്താൻ സഹായിക്കുന്ന കാറുകളിലേതിന് സമാനമായ ഹിൽ-ഹോൾഡ് അസിസ്റ്റ് ഈ വിഭാഗത്തിലെ തന്നെ സവിശേഷതയാണ്. റീജനറേറ്റീവ് ബ്രേക്കിംഗ്, തിരഞ്ഞെടുക്കാവുന്ന ഇക്കോ, ഡ്രൈവ്, പവർ മോഡുകൾ, റിവേഴ്സ് ആൻഡ് പാർക്ക് അസിസ്റ്റ്, വലിയ എൽഇഡി ലൈറ്റുകൾ, ക്യാബിൻ ലൈറ്റ് എന്നിവയും ഇതിലുണ്ട്.

Follow us on :

More in Related News