Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒടിടി വേണ്ടാത്തവർക്ക് കൂടിയ വേഗവുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ്

28 Jul 2024 09:36 IST

Enlight Media

Share News :

ബി.എസ്.എൻ.എലിന്റെ അതിവേഗ ഇന്റർനെറ്റ് ഫൈബർ കണക്ഷനിൽ ഒ.ടി.ടി. വേണ്ടാത്തവർക്ക് ഇന്റർനെറ്റ് സ്പീഡ് കൂട്ടിക്കൊടുക്കും. ഒ.ടി.ടി. ഒഴിവാക്കിയുള്ള പ്ലാനുകൾ നിലവിൽ വന്നു. ഒരു ടെലികോം കമ്പനി ആദ്യമായാണ് ഉപയോക്താക്കൾക്ക് ഇത്തരം ഓഫർ നൽകുന്നത്. ജൂലായ് ആറുമുതലാണ് പദ്ധതി നിലവിൽ വന്നത്. ഒ.ടി.ടി. ആവശ്യമില്ലാത്തവർ പുതിയ പ്ലാനിലേക്ക് മാറിത്തുടങ്ങി.

ബി.എസ്.എൻ.എലിന്റെ വിവിധ സർക്കിളുകളിൽനിന്ന് സാങ്കേതിക വിഭാഗത്തിലേയും മാർക്കറ്റിങ് വിഭാഗത്തിലേയും ഉദ്യോഗസ്ഥർ ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യമാണ് നടപ്പാക്കിയിരിക്കുന്നത്. പ്രതിമാസം 599, 699, 799 രൂപ നിരക്കുകളിലുള്ള പ്ലാനുകളിലാണ് വ്യത്യാസം വരുത്തിയിരിക്കുന്നത്.

599 രൂപയുടെ പ്ലാൻ എടുക്കുന്നയാളിന് മുമ്പ് ആവശ്യമില്ലെങ്കിലും ഒ.ടി.ടി. ഉൾപ്പെടുത്തിയിരുന്നു. 75 എം.ബി.പി.എസ്. വേഗതയായിരുന്നു കൊടുത്തിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ 599 രൂപയുടെ ഒ.ടി.ടി. ഇല്ലാത്ത പ്ലാനിൽ 75-ന് പകരം 100 എം.ബി.പി.എസ്. വേഗതയാണ് നൽകുന്നത്. പരമാവധി പ്രതിമാസം ഉപയോഗിക്കാവുന്ന ഡേറ്റ 4000 ജി.ബി. ആയിത്തന്നെ നിലനിർത്തിയിട്ടുണ്ട്.

വിഭാഗീയതക്കു കാരണം മുഖ്യമന്ത്രി സ്ഥാനത്തെ കുരിച്ചുള്ള തർക്കം

മൊബൈൽ കമ്പനികൾ പ്ലാനുകൾക്കൊപ്പം വോയ്‌സ് കോൾ. എസ്.എം.എസ്., ഡേറ്റ എന്നിവ ഉൾപ്പെടുത്തുന്നത് ടെലികോം റെഗുലേറ്ററി അതോറിട്ടി പുനരാലോചിക്കുന്ന ഘട്ടത്തിലാണ് വേണ്ടാത്തത് ഒഴിവാക്കുന്ന ബി.എസ്.എൻ.എൽ നടപടി. ഒ.ടി.ടി. ആവശ്യമില്ലാത്തവർക്ക് അത് ഒഴിവാക്കി കൊടുക്കുന്നതിലൂടെ ഇന്റർനെറ്റ് ട്രാഫിക്ക് കുറയ്ക്കാനും കഴിയുമെന്നാണ് കരുതുന്നത്. ഒ.ടി.ടി. കമ്പനിക്കൾക്ക് കൊടുക്കുന്ന പണം ബി.എസ്.എൻ.എലിന് ലാഭിക്കുകയും ചെയ്യാം.

Follow us on :

Tags:

More in Related News