Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 22:38 IST
Share News :
വലിയ വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന യൂണിയൻ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലൈ 23-നാണ് അവതരിപ്പിക്കുന്നത്.
ഇന്ത്യൻ ഓഹരി വിപണി ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
ബജറ്റിന് മുന്നേ തന്നെ പല പൊതുമേഖലാ ഓഹരികളും റാലി തുടങ്ങി.
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി ( ഐആർഇഡിഎ ) ഇതിൽ പ്രധാനപെട്ടതാണ്
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 52 ശതമാനം വളർച്ചയാണ് ഐആർഇഡിഎ ഓഹരി നേടിയത്. ഫെബ്രുവരിയിലെ റെക്കോർഡ് ഉയരമായ 215 മറികടന്നതു മുതൽ ഓഹരി മുകളിലേക്ക് കുതിക്കുകയാണ്. 2024-ലെ ബജറ്റിൽ നിന്നും പ്രയോജനം നേടാൻ സാധ്യതയുണ്ടെന്നകാരുതലാണ് ഈ കുതിപ്പ്. ആ കുതിപ്പിന് കാരണം. ഐആർഇഡിഎയ്ക്ക് കുറഞ്ഞ നിരക്കിൽ ഫണ്ട് ലഭ്യമാക്കാൻ സഹായിക്കുന്ന വ്യവസ്ഥകൾ വരാനിരിക്കുന്ന യൂണിയൻ ബജറ്റ് അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദായനികുതി നിയമത്തിലെ സെക്ഷൻ 54 ഇസിയിൽ ഐആർഇഡിഎ, ഹഡ്കോ എന്നീ രണ്ട് പൊതുമേഖലാ കമ്പനികളെ ഉൾപ്പെടുത്താനുള്ള നീക്കണമുണ്ടെന്നും വാർത്തയുണ്ട്. അത് സത്യമായാൽ ഈ സ്ഥാപനങ്ങളുടെ ബോണ്ടുകൾ വാങ്ങുന്ന നിക്ഷേപകർ മൂലധന നേട്ട നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും.
ആദായനികുതി നിയമത്തിലെ സെക്ഷൻ 54 ഇസി പറയുന്നത്, ഈ വകുപ്പിന് കീഴിൽ വിജ്ഞാപനം ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ, ഭൂമിയും വീടും പോലുള്ള സ്ഥാവര ആസ്തികൾ വിൽക്കുന്നതിലൂടെ ഉണ്ടാകുന്ന ദീർഘകാല മൂലധന നേട്ടം (എൽടിസിജി) ഒഴിവാക്കപ്പെടും. റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (ആർഇസി), പവർ ഫിനാൻസ് കോർപ്പറേഷൻ (പിഎഫ്‌സി) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോണ്ടുകൾക്ക് നിലവിൽ ഇത്തരം ഇളവുകൾക്ക് അർഹതയുണ്ട്.
നിലവിലെ ഓഹരി വില എൻഎസ്ഇയിൽ 2.81 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 247.30 രൂപ എന്നതാണ്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9.63 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 38.50 ശതമാനം നേട്ടമുണ്ടാക്കാനും ഈ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 136.31 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 312.17 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഐആർഇഡിഎ ക്ക് സാധിച്ചു. 254 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില. 275 മുതൽ 300 വരെ എത്താനുളഅള സാധ്യതയാണ് വിദഗ്ധർ ഈ ഓഹരിയിൽ പ്രതീക്ഷിക്കുന്നത്
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
Follow us on :
Tags:
More in Related News
Please select your location.