Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിസാൻ ഇന്ത്യയുടെ ആഭ്യന്തര വിൽപ്പനയിൽ 218% വളർച്ച

03 Aug 2026 15:22 IST

രെഹ്ന

Share News :

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ ജൂലൈ 2026-ൽ ആഭ്യന്തര മൊത്തവിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 218 ശതമാനവും മുൻമാസത്തെ അപേക്ഷിച്ച് 50 ശതമാനവും വളർച്ച നേടി. ഇതോടൊപ്പം പുതിയ നിസാൻ ടെക്‌ടൺ എസ്‌യുവിയുടെ ഉപഭോക്തൃ ഡെലിവറികളും രാജ്യവ്യാപകമായി ആരംഭിച്ചതായി കമ്പനി അറിയിച്ചു.


ജൂലൈയിൽ കമ്പനിയുടെ ആഭ്യന്തര മൊത്തവിൽപ്പന 4,518 യൂണിറ്റും, കയറ്റുമതി 4,821 യൂണിറ്റും, ആകെ മൊത്തവിൽപ്പന 9,339 യൂണിറ്റുമാണ്. ടെക്‌ടണിന്റെ വരവോടെ മാഗ്നൈറ്റ്, ഗ്രാവൈറ്റ്, ടെക്‌ടൺ എന്നിവ ഉൾപ്പെടുന്ന മൂന്ന് എസ്‌യുവി മോഡലുകളിലൂടെ ഇന്ത്യൻ വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാണ് കമ്പനിയുടെ ലക്ഷ്യം.


ഉപഭോക്താക്കളുടെ വിശ്വാസമാണ് ഈ വളർച്ചയ്ക്ക് കരുത്തായതെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു. ശൃംഖല വികസനത്തിനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും ദീർഘകാല വളർച്ചയ്ക്കും കമ്പനി തുടർന്നും മുൻഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Follow us on :

More in Related News