Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലബാർ ഗോൾഡ് & ഡയമണ്ട്സ് കോഴിക്കോട് ഷോറൂമിൽ 'ബ്രൈഡ്സ് ഓഫ് ഇന്ത്യ' ഷോ സംഘടിപ്പിച്ചു

21 Dec 2025 11:08 IST

NewsDelivery

Share News :

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് & ഡയമണ്ട്സ് കോഴിക്കോട് ഷോറൂമിൽ ബ്രൈഡ്സ് ഓഫ് ഇന്ത്യ ഷോ സംഘടിപ്പിച്ചു. ഇന്ത്യയിലുടനീളം നടന്നു വരുന്ന ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായാണ് കോഴിക്കോട് ഷോറൂമിൽ ഷോ സംഘടിപ്പിച്ചത്. ദേശീയ അവാർഡ് ജേതാവായ നടി അപർണ്ണ ബാലമുരളി ഷോയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. 2026 ജനുവരി 3 വരെ ബ്രൈഡ്സ് ഓഫ് ഇന്ത്യ ഷോ നീണ്ടു നിൽക്കും.

സത്യപ്രതിജ്ഞയ്ക്കു മണിക്കുറുകൾ മാത്രം; കോട്ടയത്ത് നിയുക്ത പഞ്ചായത്തംഗം അന്തരിച്ചു

മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കെ പി വീരാൻകുട്ടി, നിഷാദ് എ കെ, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് (കേരള) ആർ അബ്ദുൾ ജലീൽ, റീജിയണൽ ഹെഡ് സുബൈർ എം പി, സോണൽ ഹെഡ് ജാവേദ് മിയാൻ കെ എം, ഷോറൂം ഹെഡ് സക്കീർ ഹുസൈൻ, മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും ഒന്നിച്ച് ചേരുന്ന വൈവിധ്യമാർന്ന വിവാഹ ചടങ്ങുകളുടെയും വിവിധ ദേശങ്ങളിലെ വധുവിന് അനുയോജ്യമായ വിവാഹ ആഭരണങ്ങളുടെ മനേഹാരിതയുടെയും പരിശുദ്ധിയുടെയും ആഘോഷമാണ് ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിൻ. വധുക്കളിൽ നിന്നും കുടുംബങ്ങളിൽ നിന്നുമെല്ലാം വളരെ മികച്ച പ്രതികരണമാണ് ബ്രൈഡ്സ് ഓഫ് ഇന്ത്യ ഷോയ്ക്ക് ലഭിക്കുന്നത്. ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്ന ബ്രൈഡ്സ് ഓഫ് ഇന്ത്യ 15-ാം പതിപ്പ് രാജ്യത്തെ ഏറ്റവും പ്രമുഖ ബ്രൈഡൽ ഷോയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗത കേരള ശൈലിയിലുള്ളതും അതിമനോഹരമായ ആധുനിക ഡിസൈനുകളും ഉൾക്കൊള്ളുന്ന ആഭരണ ശേഖരമാണ് കോഴിക്കോട് ഷോറൂമിൽ നടക്കുന്ന ബ്രൈഡ്സ് ഓഫ് ഇന്ത്യ ഷോയിൽ ഒരുക്കിയിട്ടുള്ളത്.

വാർത്തകൾ അറിയാൻ

പരമ്പരാഗത കേരളീയ വിവാഹങ്ങൾക്കും അതിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്കുമുള്ള ആഭരണ കോമ്പിനേഷനുകൾ പ്രദർശിപ്പിച്ചുകൊണ്ട് ഷോയിൽ മോഡലുകളും വധുക്കളും റാമ്പ് വാക്കിലൂടെ ബ്രൈഡൽ കാഴ്ചകൾ അവതരിപ്പിച്ചു. ഷോറൂമിനുള്ളിൽ നടന്ന ലൈവ് സ്റ്റൈലിംഗ്, ഫോട്ടോഷൂട്ട് എന്നിവ പുതിയ അനുഭവമായി. തങ്ങളുടെ ഷോറൂമിലെത്തുന്ന ഓരോ വധുവിനും അവരുടെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും ആഗ്രഹങ്ങൾക്കുമനുസരിച്ചുള്ള ആഭരണങ്ങൾ നൽകുന്നതിന് ബ്രൈഡ്സ് ഓഫ് ഇന്ത്യ കാമ്പയിനിലൂടെ തങ്ങൾക്ക് കഴിയുന്നുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് പറഞ്ഞു. 'ഉപഭോക്താക്കൾക്ക് ആഭരണങ്ങളുടെ പരിശുദ്ധിയോടും അതിന്റെ ഡിസൈനുകളോടുമെല്ലാം വൈകാരികമായ ഒരു അടുപ്പമുണ്ട്. ഇതിനെയെല്ലാം അവർ വലിയ തോതിൽ വിലമതിക്കുന്നു. അവർക്കുള്ള ആദരവാണ് ബ്രൈഡ്സ് ഓഫ് ഇന്ത്യ കാമ്പയിനെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വൈവിധ്യമാർന്ന പാരമ്പര്യങ്ങൾക്ക് അനുയോജ്യമായ ബ്രൈഡൽ ആഭരണങ്ങളുടെ വലിയ ശേഖരം മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ കോഴിക്കോട് ഷോറൂമിലെ ബ്രൈഡ്സ് ഓഫ് ഇന്ത്യ ഷോയിൽ ഒരുക്കിയിട്ടുണ്ട്. വധുവിനുള്ള നെക്ലേസുകൾ, ചെയിനുകൾ, ചോക്കറുകൾ, വളകൾ, കമ്മലുകൾ, താലികൾ, മോതിരങ്ങൾ എന്നിവയെല്ലാം അസാമാന്യമായ കരകൗശല വൈദഗ്ധ്യം പ്രകടമാക്കുന്നതാണ്. ഇഷ്ടപ്പെട്ട ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിനായി ഓരോ ഉപഭോക്താവിനും ഷോറൂം ടീം അംഗങ്ങൾ ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്.

Follow us on :

More in Related News