Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് കെ.വി.ആർ. ഹ്യൂണ്ടായ്ക്ക് ഇരട്ടപുരസ്‌കാരം

26 Feb 2025 08:46 IST

Enlight Media

Share News :

കോഴിക്കോട് വാഹനഡീലർ ഷിപ്പായ കെ.വി.ആർ. ഗ്രൂപ്പിന്റെ കോഴിക്കോട് കെ.വി.ആർ. ഹ്യൂണ്ടായ്ക്ക് ഇരട്ടപുരസ്സാരം. ടർബോ സെയിൽ ബെസ്റ്റ് പെർ ഫോമൻസ് അവാർഡ്, ഹ്യുണ്ടായ് പ്രോമിസ് ബിസിനസ് ലെവൽ മൂന്നും നാലും ജേതാവായി ബെസ്റ്റ് പെർഫോർമർ അവാർഡ് എന്നിവയാണ് ലഭിച്ചത്.

അസർബയ്‌ജാനിലെ ബാക്കുവിൽ നടന്ന ഹ്യൂണ്ടായ് എൻ.ഡി.സി. ബാക്ക അസർ ബയ്‌ജാൻ-2024 പരിപാടിയിലാണ് ഈ രണ്ട് അവാർഡുകളും കോഴിക്കോട് കെ.വി.ആർ. ഹ്യൂണ്ടായ് കരസ്ഥമാക്കിയതെന്ന് കെ.വി.ആർ. ഹ്യൂണ്ടായ് ജനറൽ മാനേജർ അരുൺ ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. കെ.വി.ആർ. ഗ്രൂപ്പ് ചെയർമാൻ കെ.പി. നായർ, ഭാര്യ ഗിരിജാ രാമൻ എന്നിവർചേർന്ന് ഹ്യൂണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തരുൺ ഗർഗ്, എക്സിക്യുട്ടീവ് ഡയറക്ടർ ജെ.ടി. പാർക്ക്, നാഷണൽ സെയിൽസ് ഹെഡ് തപൻകുമാർ ഘോഷ്, ചീഫ് മാനുഫാക്‌ച റിങ് ഓഫീസർ സി.എസ്. ഗോപാലകൃഷ്ണൻ എന്നിവരിൽനിന്ന് പുര സ്കാരം ഏറ്റുവാങ്ങി. സെയിൽസ് ഹെഡ് വി. നിജീഷും പത്രസമ്മേ ഇനത്തിൽ പങ്കെടുത്തു.

Follow us on :

Tags:

More in Related News