Tue Dec 12, 2023 10:56 PM 1ST

Location  

Sign In

300 ഭവനരഹിതര്‍ക്ക് വീട് വെച്ചു നൽകൽ പദ്ധതിയുമായി അസറ്റ് ഹോംസ് ..................... 60 വീടുകള്‍ കോഴിക്കോട്ട്

11 Oct 2025 17:15 IST

Fardis AV

Share News :


കോഴിക്കോട്: അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 300 ഭവനരഹിതര്‍ക്ക് വീട് വെച്ചു നല്‍കുന്ന അസറ്റ് ആഷിയാന സിഎസ്ആര്‍ പദ്ധതിയുമായി അസറ്റ് ഹോംസ്. ആഗോള പാര്‍പ്പിടദിനം പ്രമാണിച്ച് കോട്ടൂളിയിലെ അസറ്റ് പികെഎസ് ഹെറിറ്റന്‍സില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി. പദ്ധതി പ്രഖ്യാപിച്ചത്. ഉന്നത ഗുണനിലവാരമുള്ളതും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള ഭവനങ്ങളാണ് അസറ്റ് ആഷിയാനയിലൂടെ നിര്‍മിച്ചു നല്‍കുകയെന്നും സുനില്‍ കുമാര്‍ പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാകും ഗുണഭോക്താക്കളെ കണ്ടെത്തുക.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍, കോഴിക്കോട് നഗരസഭ എന്നിവരുമായി സഹകരിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 60 വീടുകള്‍ നിര്‍മിച്ചു നല്‍കും. ഇതിന്റെ ആലോചനായോഗ കോഴിക്കോട് നടന്നു. മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍, വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികള്‍ പങ്കെടുത്തു. തുടര്‍ന്ന് കൊച്ചി, തൃശൂര്‍, കൊല്ലം ജില്ലകളിലായി 240 ഗുണഭോക്താക്കളെക്കൂടി തെരഞ്ഞെടുത്ത് 300 വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

 18 വര്‍ഷത്തിനുള്ളില്‍ അസറ്റ് ഹോംസ് 90 പദ്ധതികള്‍ പൂര്‍ത്തിയാക്കി കൈമാറിയ അസറ്റ് 10 ജില്ലയിലായി 33 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

Follow us on :

More in Related News