Tue Dec 12, 2023 10:56 PM 1ST
Location
Sign In
കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയ പ്രതിഷേധക്കാരെ പൊലീസ് നീക്കി; അഞ്ച് പേർ കസ്റ്റഡിയിൽ.
വിദ്യാർഥികളിൽ ഗവേഷണ താൽപര്യവും നവചിന്തയും വളർത്തി അഖിലകേരള ഭവൻസ് ബയോഫെസ്റ്റ് 'ഇഗ്നേഷ്യ' (സീസൺ 2) കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ സമാപിച്ചു. പ്രൊജക്റ്റ് അവതരണ മത്സരത്തിൽ ഒറ്റപ്പാലം ഭവൻസ് വിദ്യാലയം ഒന്നാം സ്ഥാനവും, തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയം രണ്ടാം സ്ഥാനവും, ഏരൂർ ഭവൻസ് വിദ്യാമന്ദിർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബിജെപി ടിക്കറ്റിൽ മത്സരിക്കാനും വിജയിച്ചാൽ കേന്ദ്രമന്ത്രിയാകാനും ഗ്യാനേഷ് കുമാർ തന്നോട് നിർദേശിച്ചെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. 2016ലെ വിമാനയാത്രയ്ക്കിടെയായിരുന്നു സംഭാഷണമെന്നും വെളിപ്പെടുത്തൽ.
മലപ്പുറം വേങ്ങൂരിൽ കുടുംബനാഥൻ മരിച്ചതിനെ തുടർന്ന് വായ്പ തിരിച്ചടവ് മുടങ്ങിയ കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം MLA തിരിച്ചയച്ചതായി റിപ്പോർട്ട്.
അമ്മയുടെ മരണത്തെ തുടർന്ന് രണ്ടാഴ്ച മുൻപ് വിദേശത്തുനിന്ന് നാട്ടിലെത്തിയ ദീപു ജോൺ (33) മാനന്തവാടിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ബുള്ളറ്റ് നിയന്ത്രണം വിട്ട് റിക്കവറി വാഹനത്തിനടിയിൽപ്പെടുകയായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നതിനുള്ള പ്രമേയത്തിന് രൂപം നൽകാൻ 'ഇന്ത്യ' മുന്നണി സെപ്റ്റംബർ 30ന് യോഗം ചേരും. ഒപ്പുശേഖരണം, പ്രതിഷേധങ്ങൾ, അന്വേഷണ ആവശ്യം എന്നിവ ചർച്ച ചെയ്യും.
ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കേരള തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത സംബന്ധിച്ച് ചോദ്യങ്ങളുണ്ടെന്നും മീണ.
ഭാരതീയ വിദ്യാഭവൻ പെരിന്തിരുത്തി സ്കൂളിൽ ഇഗ്നീഷ്യ സീസൺ 2 ബയോ ഫെസ്റ്റിന് തുടക്കമായി. കേരളത്തിലെ 20ഓളം ഭവൻസ് സ്കൂളുകളിൽനിന്ന് 200ലധികം വിദ്യാർഥികൾ പങ്കെടുക്കുന്നു.
ലുലു ഗ്രൂപ്പിന്റെ മിഡിൽ ഈസ്റ്റിലെ വിവിധ സ്ഥാപനങ്ങളിലെ നിയമനത്തിനായി കോഴിക്കോട് വാക്ക്-ഇൻ അഭിമുഖം. സെയിൽസ്മാൻ, ക്യാഷിയർ, സ്റ്റോർകീപ്പർ, കുക്ക്, ബുച്ചർ, ഇലക്ട്രീഷ്യൻ, ബേക്കർ തുടങ്ങി വിവിധ തസ്തികകളിൽ അവസരം. ശമ്പളം 1,600 മുതൽ 2,000 ദിർഹം വരെ
മുസ്ലിം സർവീസ് സൊസൈറ്റിയുടെ (എം.എസ്.എസ്) സംസ്ഥാന സമ്മേളനം സെപ്റ്റംബർ 26, 27 തീയതികളിൽ കോഴിക്കോട് നടക്കും. ‘നല്ല വ്യക്തി – നല്ല സമൂഹം’ സന്ദേശവും ‘മാനവികത, മതേതരത്വം, ജനാധിപത്യം’ പ്രമേയവുമായാണ് സമ്മേളനം.
ലൈംഗികമായി ഉപദ്രവിച്ച ശേഷം വിവരം പുറത്തുപറഞ്ഞാല് കൊന്നുകളയുമെന്ന് ഇയാള് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
രാവിലെ 10.30 ന് കോഴിക്കോട് സി.എസ്.ഐ കത്തീഡ്രല് ഹാളില് നടക്കുന്ന ഫോട്ടോ എക്സിബിഷനും വീഡിയോ പ്രദര്ശനവും മേയര് ഒ. സദാശിവന് ഉദ്ഘാടനം ചെയ്യും.
ജീവൻരക്ഷാ കാൻസർ മരുന്നുകൾക്ക് അമിതവില ഈടാക്കി സാധാരണക്കാരെ പിഴിയുന്ന സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും വിതരണക്കാർക്കുമെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ചില്ലറ വ്യാപാരികൾക്ക് ₹2,700 രൂപയ്ക്ക് ലഭിക്കുന്ന അത്യാവശ്യ മരുന്നുകൾക്ക് രോഗികളിൽ നിന്ന് ഈടാക്കുന്നത് ₹27,000 വരെ
കായണ്ണ ജിഎച്ച്എസ്എസിലെ വിദ്യാർഥികൾ 250 കുടുംബങ്ങളിൽ നടത്തിയ സർവേയിൽ 62.4% കുടുംബങ്ങളിലും ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകൾ കണ്ടെത്തി. 93.2% പേർ സുരക്ഷിതമായ മരുന്ന് തിരിച്ചെടുക്കൽ സംവിധാനത്തെ പിന്തുണച്ചപ്പോൾ, 96.8% പേർ സംവിധാനം വന്നാൽ ഉപയോഗിക്കുമെന്നും വ്യക്തമാക്കി.
സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ‘സൂര്യ’ കലാ കൂട്ടായ്മയുടെയും സൂര്യ ഫെസ്റ്റിവലിന്റെയും സ്ഥാപകനായ അദ്ദേഹം നാടകകൃത്ത്, സംവിധായകൻ, കലാ സംഘാടകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.
സംഭവത്തിൽ പത്തനംതിട്ട സ്വദേശി അനിൽകുമാറിനെ പൊലീസ് പിടികൂടി. അനിൽകുമാറിന്റെ രണ്ടാം ഭാര്യയാണ് ജയശ്രീയെന്നാണ് വിവരം.
പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ മുതുകാട് സ്വദേശി ഷിജുവിന് മൂന്ന് വർഷം കഠിനതടവും 10,000 രൂപ പിഴയും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ചു.
പദവിയില്ലെങ്കിൽ ഇത്തരം സൗകര്യങ്ങൾ നൽകാൻ ആരെങ്കിലും തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. പൊതുഖജനാവിൽ നിന്ന് മന്ത്രിമാർക്കായി വിവിധ ഇനങ്ങളിൽ വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും വാഹനം, ഔദ്യോഗിക വസതികളുടെ മോടിപിടിപ്പിക്കൽ, സൽക്കാരം, വിദേശയാത്ര, ചികിത്സ തുടങ്ങിയ ചെലവുകളിൽ കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
മാസപ്പടി കേസിൽ പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇ.ഡി. കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തും.
മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭിക്കുന്നതോടെ ജയിൽ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാനാകും
വിദ്യാർഥികളെ ബിസിനസ് ലോകവുമായി ബന്ധിപ്പിക്കുന്ന BizNova 2026 മാനേജ്മെന്റ് മുഖാമുഖം സെപ്റ്റംബർ 23, 24ന് കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജിൽ നടക്കും.
ചെന്നൈയിൽ സായുധസേനാ സബ് ഇൻസ്പെക്ടർ രാജിനെ തീകൊളുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യ സെൽവറാണി അറസ്റ്റിൽ. കൊലപാതകത്തിൽ മറ്റൊരാൾക്കും പങ്കുണ്ടെന്ന് പൊലീസ്.
മുസ്ലിം സ്ത്രീകൾ നേടിയ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ മുന്നേറ്റങ്ങളെ ഇകഴ്ത്തുന്ന നിലപാടുകളിൽ നിന്ന് മതപണ്ഡിതർ വിട്ടുനിൽക്കണമെന്ന് കോഴിക്കോട് നടന്ന എം ജി എം സംസ്ഥാന സെമിനാർ ആവശ്യപ്പെട്ടു
പുതുതലമുറയുടെ വിദ്യാഭ്യാസവും ആരോഗ്യവും ചർച്ച ചെയ്ത് കോഴിക്കോട്ട് പ്രഥമ ഇൻഡോ-ജപ്പാൻ അന്താരാഷ്ട്ര ആരോഗ്യ-വിദ്യാഭ്യാസ ഉച്ചകോടിക്ക് തുടക്കമായി
ഇരുനൂറിലധികം അതിജീവിതരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കാൻസറിനെ പൊരുതി തോൽപ്പിച്ച വ്യക്തിയുമായ റിദ്വാൻ മുഖ്യാഥിതിയായി
പത്തനംതിട്ടയിൽ കടയിൽ സാധനം വാങ്ങാനെത്തിയ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ 62കാരൻ അറസ്റ്റിൽ. പന്തളം പൊലീസ് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മിസ നിയമപ്രകാരം തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിജയ്യുടെ പരാമർശങ്ങൾക്ക് മറുപടിയുമായി എം.കെ. സ്റ്റാലിൻ. ടിവികെ സർക്കാരിന്റെ ഭരണത്തെയും വിജയ്യുടെ ലണ്ടൻ സന്ദർശനത്തെയും സ്റ്റാലിൻ വിമർശിച്ചു.
ബാലരാമപുരം കോട്ടുകാൽ കോണത്ത് അഞ്ച് വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉച്ചയോടെ കാണാതായ കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്.
ആദ്യ ദിവസമായ ഇന്നലെ നരിക്കുനി, പൂനൂർ, താമരശ്ശേരി, ഓമശ്ശേരി, മുക്കം എന്നീ ഡിവിഷനുകളിലാണ് സെന്റിനറി വൊയേജ് പര്യടനം നടത്തിയത് .
വേൾഡ് മോണ്ടിസോറി കൗൺസിലിന്റെയും ചേംബർ ഓഫ് എജ്യുക്കേഷൻ, ഇന്ത്യയുടെയും നേതൃത്വത്തിൽ ഇൻഡോ-ജപ്പാൻ അന്താരാഷ്ട്ര വിദ്യാഭ്യാസ-ആരോഗ്യ ഉച്ചകോടി സെപ്റ്റംബർ 21ന് കോഴിക്കോട് നടക്കും.
കോഴിക്കോട് സെപ്റ്റംബർ 21 മുതൽ കെ.സി.ഇ.യു സംസ്ഥാന സമ്മേളനം; 527 പ്രതിനിധികൾ പങ്കെടുക്കും
കോഴിക്കോട് ജില്ലയിൽ പതിനൊന്നാമത് ദേശീയ ആയുർവേദ ദിനാചരണം സെപ്റ്റംബർ 23ന്. സെപ്റ്റംബർ 22ന് വിളംബര ജാഥയും വിവിധ ബോധവത്കരണ, ആരോഗ്യപരിപാടികളും സംഘടിപ്പിക്കും.
എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെന്റിനറി വോയേജ് ഇന്നും നാളെയും ജില്ലയിലെ 10 ഡിവിഷൻ കേന്ദ്രങ്ങളിൽ നടക്കും. ഇസ്സ കോഡ് സംഗമങ്ങളും റാലികളും വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.
സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെ അന്വേഷണം നടത്തുന്നതിൽ തടസ്സമില്ലെന്ന് അഡ്വക്കറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകി. അന്വേഷണം ഏത് ഏജൻസിയെ ഏൽപ്പിക്കണമെന്നത് സർക്കാർ തീരുമാനിക്കും
അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ ആന്റോ അഗസ്റ്റിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെയും തെളിവ് ശേഖരണത്തെയും പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണസംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും; പ്രതിഭാഗം റഗുലർ ജാമ്യാപേക്ഷ നൽകാനുള്ള ഒരുക്കത്തിലാണ്.
തലശ്ശേരിയിൽ നടന്ന സംസ്ഥാനതല ജിംനാസ്റ്റിക്സ് മത്സരത്തിലെ Mixed Pair Acrobatic വിഭാഗത്തിൽ കല്ലായി ഗവൺമെന്റ് ഗണപത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അർഷക് എൻ ഒന്നാം സ്ഥാനം നേടി
മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. ചക്കിട്ടപാറ പന്തിരിക്കരയിലെ കൃഷിയിടത്തിൽ തെങ്ങിൽ കയറുന്നതിനിടെയാണ് മധുവിന് കടന്നൽക്കുത്തേറ്റത്
ഫ്യൂച്ചർപ്ലസ് അക്കാദമിയും സ്കിൽമേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘UYARE 2026 – Season 2’ സെപ്റ്റംബർ 20ന് കോഴിക്കോട് കാലിക്കറ്റ് ടവറിൽ നടക്കും. ഡിസ്റ്റൻസ് എജ്യുക്കേഷനിലൂടെയും സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകളിലൂടെയും വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന കോൺവൊക്കേഷനും സ്റ്റുഡന്റ്സ് മീറ്റുമാണ് പരിപാടി. നടി ശ്രിന്ദ പ്രത്യേക അതിഥിയായി പങ്കെടുക്കും.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് NIARC-ൽ അദീബ്-ഷഫീന ഫൗണ്ടേഷൻ ഒന്നരക്കോടി രൂപ ചെലവിൽ നിർമിച്ച പുതിയ അക്കാദമിക് ബ്ലോക്ക് നാടിന് സമർപ്പിച്ചു. ഡെന്റൽ യൂണിറ്റും പ്രവർത്തനം ആരംഭിച്ചു.
നാദാപുരം–തലശ്ശേരി റോഡിൽ ചേറ്റുവട്ടിയിൽ സുരക്ഷാ സംവിധാനങ്ങളില്ലാതെ തുറന്നുകിടന്ന ഓടയിൽ വീണ് പാനൂർ സ്വദേശി നദീർ (29)ന് ഗുരുതര പരിക്ക്. ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.
റിപ്പോർട്ടർ ചാനൽ എംഡി ആൻ്റോ അഗസ്റ്റിനെ അബ്കാരി കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിലെ നൂറിലേറെ മുസ്ലിം പള്ളികൾക്ക് രൂപകൽപനയും നിർമ്മാണ മേൽനോട്ടവും നിർവഹിച്ച സ്വയംപഠിത വാസ്തുശിൽപി തിരുവനന്തപുരം സ്വദേശി ഗോവിന്ദൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ബീമാപള്ളി, പാളയം പള്ളി, കടുവയിൽ പള്ളി ഉൾപ്പെടെ നിരവധി ആരാധനാലയങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഗോപാലകൃഷ്ണൻ ‘മോസ്ക് മാൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മുസ്ലിം പള്ളികൾക്ക് പുറമെ ക്രൈസ്തവ ദേവാലയങ്ങളും ഒരു ഹൈന്ദവ ക്ഷേത്രവും ഉൾപ്പെടെ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ നിർമ്മാണത്തിലും അദ്ദേഹം പങ്കാളിയായി.
വേങ്ങരയിൽ വീട്ടുകാരെ പേടിപ്പിക്കാൻ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 11കാരനായ വിദ്യാർഥി മരിച്ചു. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അഫ്നാസ് ആണ് മരിച്ചത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രൈഡൽ ഫാഷൻ ഷോറൂമെന്ന് അവകാശപ്പെടുന്ന സെഞ്ച്വറി വെഡിങ് സെന്റർ കോഴിക്കോട് സെപ്റ്റംബർ 19ന് പ്രവർത്തനമാരംഭിക്കും. 180000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയ ഷോറൂമിൽ ബ്രൈഡൽ, വെഡിങ്, മെൻസ്, കിഡ്സ്, കാഷ്വൽ, പാർട്ടി വെയർ വിഭാഗങ്ങൾക്കൊപ്പം ഫുട്വെയർ, വാച്ച്, മൊബൈൽ ഫോൺ ഷോറൂം, കോഫി ഷോപ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പിടിച്ചുവാങ്ങിയതായി കമ്പനി അധികൃതർ ആരോപിച്ചു.
സ്റ്റൈലോ ഫർണിച്ചർ ഉടമ ബീരാൻകുട്ടി അന്തരിച്ചു
രാവിലെ നടന്ന ആരതിക്ക് ശേഷം ഗുജറാത്തി സ്ട്രീറ്റിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചു. ഗുജറാത്തി, മറാഠി, മാർവാടി, മലയാളി തുടങ്ങിയ വിവിധ സമുദായങ്ങളിൽപ്പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഘോഷയാത്രയിൽ അണിനിരന്നു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ തെറാപ്പി, പരിശീലനം, വിദ്യാഭ്യാസ പിന്തുണ എന്നിവ കൂടുതൽ ശക്തമാക്കാൻ കൊയിലാണ്ടി NIARCയിൽ അദീബ്-ഷഫീന ഫൗണ്ടേഷൻ നിർമിച്ച പുതിയ അക്കാദമിക് ബ്ലോക്ക് സെപ്റ്റംബർ 17ന് ഉദ്ഘാടനം ചെയ്യും.
അബൂദാബിയിലേക്ക് കുടുംബസമേതം യാത്ര ചെയ്യുന്നതിനായി കണ്ണൂർ വിമാനത്താവളത്തിലെത്തിയ പെരിങ്ങാടി സ്വദേശി പി. ഒ. സുബൈർ (65) നിര്യാതനായി. ജനാസ നമസ്കാരം ചൊവ്വാഴ്ച 12.45ന് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ.
ലുലു ഷോപ്പ് ആൻഡ് വിൻ ബമ്പർ സമ്മാനമായ ടൊയോട്ട ഗ്ലാൻസ കാർ കൊയിലാണ്ടി സ്വദേശി എ.സി. ഗംഗാധരൻ നായർ സ്വന്തമാക്കി. ഫറോക്ക് സ്വദേശി മോഹനന് മെഗാ സമ്മാനമായ സുസുക്കി ജിക്സർ സ്കൂട്ടറും ലഭിച്ചു.
എയർപോർട്ടിൽ നിന്ന് മകളെ കൂട്ടാൻ പോകുന്നതിനിടെ കാലടിയിൽ കാർ വൈദ്യുത പോസ്റ്റിലിടിച്ച് അധ്യാപിക സെറീന സണ്ണി മരിച്ചു. അപകടത്തിൽ ഭർത്താവിനും മകനും പരിക്കേറ്റു.
എസ് ജെ എം സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം ഉദ്ഘാടനം നിർവഹിച്ചു
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം കാരന്തൂർ മർകസിലെത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ, സാംസ്കാരിക സഹകരണവും മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും ചർച്ചയായി.
ആറുവരിപ്പാതയിൽ സർവീസ് റോഡിലെ ബസ് സ്റ്റോപ്പുകൾ ഒഴിവാക്കി യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്ന ബസുകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് എംവിഡി കേരള.
മറ്റ് പാർട്ടികളേക്കാൾ കമ്യൂണിസ്റ്റുകാർ ഭേദമാണെന്ന് പറഞ്ഞാൽ പോരെന്നും വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും വ്യത്യസ്തരാകണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
റിയാദിലെ നസീമിൽ മലയാളി വ്യാപാരികളെ കെട്ടിയിട്ട് മർദിച്ച ശേഷം വൻ കവർച്ച. സിഗരറ്റും പണവും ഉൾപ്പെടെ ഏകദേശം 10 ലക്ഷം റിയാലിന്റെ നഷ്ടം; വാഹനങ്ങൾ പൊലീസ് കണ്ടെത്തി.
മുതിർന്ന സി.പി.എം നേതാവും മുൻ തൃശൂർ ജില്ലാ സെക്രട്ടറിയുമായ ബേബി ജോൺ (75) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ കാലങ്ങളിൽ സിപിഐഎമ്മിന് സംഭവിച്ച സൈദ്ധാന്തികവും പ്രായോഗികവുമായ പിഴവുകൾ തിരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘടനയിലെ പോരായ്മകൾ പരിഹരിക്കാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
കേരള മുസ്ലിം ജമാഅത്ത് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാടിയിൽ നിന്ന് ആരംഭിക്കുന്ന നബി സ്നേഹ റാലിയോടെ ആണ് സ്നേഹ ലോകത്തിന് തുടക്കമാകുന്നത്
കോളേജ് ഓഫ് എൻജിനീയറിങ് വടകരയുടെ 2022–2026 ബാച്ചിന്റെ ബിരുദദാന ചടങ്ങ് ‘PRAYAAN’26’ ഇരിങ്ങൽ സർഗാലയയിൽ നടന്നു. ബി.ടെക് വിഭാഗത്തിലെ 185 പേരും എം.സി.എ വിഭാഗത്തിലെ 30 പേരുമടക്കം 215 വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ഫാത്തിമ തെഹ്ലിയ. സ്ത്രീ ശാക്തീകരണത്തിനൊപ്പമുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്നും എന്നാൽ കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി. അതേസമയം, പരാമർശത്തിനെതിരെ കെ.എൻ.എം വനിതാ വിഭാഗവും രംഗത്തെത്തി.
ഒരാളുടെ പ്രവൃത്തിയെ ഒരു മതസമൂഹത്തിന്റെ മുഴുവൻ സ്വഭാവവുമായി കണക്കാക്കി വാർത്ത ചെയ്യുന്നത് തെറ്റായ പൊതുധാരണകൾക്ക് കാരണമാകും
ബ്രിക്സ് ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന അംഗീകരിച്ചു. യുഎൻ രക്ഷാസമിതി പരിഷ്കരണത്തിനും വികസ്വര രാജ്യങ്ങളുടെ കൂടുതൽ പ്രാതിനിധ്യത്തിനും റഷ്യയും ചൈനയും ഇന്ത്യയെ പിന്തുണച്ചു. പ്രാദേശിക കറൻസി വ്യാപാരം, ഭീകരവിരുദ്ധ നിലപാട്, ഗാസയിലെ മാനുഷിക സഹായം, പലസ്തീൻ ദ്വിരാഷ്ട്ര പരിഹാരം എന്നിവയ്ക്കും പ്രഖ്യാപനം ആഹ്വാനം ചെയ്തു.
ജിംനാസ്റ്റിക്സ് മിക്സ് പെയർ (അക്രോബാറ്റിക്സ്) വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കല്ലായി ഗവൺമെന്റ് ഗണപത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അർഷക് എൻ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.
കാലടിയിൽ ചികിത്സയ്ക്കിടെ അഞ്ച് വയസുകാരി മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന രതീഷ്–ഇന്ദു ദമ്പതികളുടെ മകൾ മൈഥിലി രതീഷാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
മാനുഷിക സേവനം, സാമൂഹിക പരിഷ്കരണം, വിദ്യാഭ്യാസ ഉന്നമനം എന്നിവയിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘എക്സലൻസ് അവാർഡ്’ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന് നാളെ കോഴിക്കോട് മർകസിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സമ്മാനിക്കും.
അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു. ഇഹാനും റിഹാനുമാണ് മരിച്ചത്. തിന്നർ കുടിച്ചതായി പിതാവ് മൊഴി നൽകിയെങ്കിലും പ്രാഥമിക പരിശോധനയിൽ തിന്നർ അകത്ത് ചെന്നതായി കണ്ടെത്തിയിട്ടില്ല. പിതാവിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കും.
തമിഴ്നാട്ടിലും പുതുച്ചേരിയിലുമാണ് ടിവികെയ്ക്ക് സംസ്ഥാന പാർട്ടി പദവി ലഭിച്ചിരിക്കുന്നത്. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായി 'വിസിൽ' തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുകയും ചെയ്തു.
സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം, ഡെപ്യൂട്ടി സി.എം.എസ് ഡോ.നൗഫൽ ബഷീർ എന്നിവർ മുഖ്യാതിഥികളായെത്തി ഉപഹാരങ്ങൾ നൽകി.
നേരത്തെ എം.എം. ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയുടെ പ്രാഥമിക റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് പാളയം പ്രദീപിനും സജാദിനുമെതിരെ കോണ്ഗ്രസ് നടപടി സ്വീകരിച്ചിരുന്നു
സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന സി.പി.ഐ.(എം) വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 15ന് ഫ്രീഡം സ്ക്വയറിൽ ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ബഹുജന റാലിയോടെ പരിപാടികൾ സമാപിക്കും.
കോഴിക്കോട് ജില്ലാ തല ഗണേശോത്സവം സെപ്റ്റംബർ 12 മുതൽ 16 വരെ തളി മഹാശിവക്ഷേത്രത്തിന് സമീപത്തെ കൈലാസം സ്റ്റേജിൽ നടക്കും. സെപ്റ്റംബർ 11ന് ഗണേശ വിഗ്രഹങ്ങളുടെ മിഴി തുറക്കൽ ചടങ്ങും 16ന് മഹാവിഗ്രഹ നിമജ്ജന ഘോഷയാത്രയും നടക്കും.
പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളിലൊന്ന് കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ കുടുംബത്തിന് കൈമാറി. ഹോം കെയർ പദ്ധതിയിൽ ഉൾപ്പെട്ട ഭവനരഹിതരായ മറ്റ് കുടുംബങ്ങൾക്കും ഘട്ടംഘട്ടമായി വീടുകൾ നിർമിച്ചുനൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പാലക്കാട് ബിഗ് ബസാർ കനറ ബാങ്ക് ശാഖയിലെ കാഷ് ഷോർട്ടേജുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച സംഘടനാ നേതാവിനെതിരെ സ്വകാര്യ ഏജൻസി വഴി നോട്ടീസ് അയച്ചതും പ്രതിഷേധത്തിൽ പങ്കെടുത്ത ജീവനക്കാർക്ക് ഷോക്കോസ് നോട്ടീസ് നൽകിയതും പിൻവലിക്കണമെന്ന് BEFI സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തി യഥാർഥ തെറ്റുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഖബർ സിയാറത്തോടെയും പതാക ഉയർത്തലോടെയും തുടക്കമായി. വ്യാഴാഴ്ച ബി. പോക്കർ സാഹിബ് നഗരിയിൽ നടക്കുന്ന പ്രധാന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈറ്റ് ഗാർഡ് സംഗമം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മലപ്പുറം തിരുനാവായ കൊടയ്ക്കലിൽ ‘ജിൻ മഹർ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വ്യാജ ചികിത്സാകേന്ദ്രത്തിന്റെ തട്ടിപ്പ് പുറത്തായി. ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന വ്യാജേന ഏത്തപ്പഴം 1,000 മുതൽ 2,500 രൂപ വരെ വാങ്ങിയെന്നാണ് പരാതി. സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ നാട്ടുകാർ കേന്ദ്രം പൂട്ടിച്ചു.
തമിഴക വെട്രി കഴകം (TVK) നേതാവ് സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സഖ്യത്തിന് ഔദ്യോഗിക പേര് പ്രഖ്യാപിച്ചു. ‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ എന്നാണ് സഖ്യത്തിന്റെ പേര്. കോൺഗ്രസ്, VCK, MDMK, IUML എന്നിവയാണ് സഖ്യത്തിലെ പ്രധാന കക്ഷികൾ. ചെന്നൈയിലെ TVK ആസ്ഥാനത്ത് നടന്ന സഖ്യനേതാക്കളുടെ യോഗത്തിലാണ് പേര് പ്രഖ്യാപിച്ചത്.
മതിയായ രേഖകളില്ലാതെ കൊച്ചിയിൽ താമസിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശ് പൗരൻ ഹദിയുള്ള ഖാൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. ശൗചാലയത്തിലേക്ക് പോകുന്നതിനിടെ കെട്ടിടത്തിന്റെ ഷീറ്റിന് മുകളിലൂടെ ചാടിയാണ് ഇയാൾ രക്ഷപ്പെട്ടത്. കൊച്ചി നഗരത്തിലും പുറത്തും പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്.
ആപ്പിൾ ആദ്യമായി ഫോൾഡബിൾ സ്മാർട്ഫോൺ അവതരിപ്പിച്ചു. ‘ഐഫോൺ ഡ്യുവോ’ എന്ന പേരിലുള്ള ഫോണിൽ A20 Pro ചിപ്സെറ്റ്, 7.76 ഇഞ്ച് പ്രൈമറി ഡിസ്പ്ലേ, 48MP ഡ്യുവൽ റിയർ ക്യാമറ എന്നിവയുണ്ട്. ഇന്ത്യയിൽ ഏകദേശം 2.99 ലക്ഷം രൂപ മുതലാണ് വില. സാംസങ് ഗ്യാലക്സി ഫോൾഡ് അവതരിപ്പിച്ച് ഏഴുവർഷത്തിന് ശേഷമാണ് ആപ്പിൾ ഫോൾഡബിൾ ഫോൺ വിപണിയിലെത്തിക്കുന്നത്.
കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മനു റഹ്മാൻ എഴുതിയ ‘ശൈത്യം പുണരുന്ന ലഡാക്ക് മരുഭൂമി’ എന്ന യാത്രാവിവരണ ഗ്രന്ഥം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്തു.
മലയാള മാധ്യമങ്ങളിലെ ഇസ്ലാമോഫോബിയയും മാധ്യമങ്ങളുടെ ഉത്തരവാദിത്വവും ചർച്ച ചെയ്യാൻ ഐ.എസ്.എം സെമിനാർ സെപ്റ്റംബർ 11ന് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടക്കും.
കോഴിക്കോട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസിന്റെ ആഭിമുഖ്യത്തിൽ റോട്ടറാക്ട് ക്ലബ് ഓഫ് കാലിക്കറ്റ് കോസ്മോപൊളിറ്റന്റെ ഇൻസ്റ്റലേഷൻ ചടങ്ങ് നടന്നു. ലിറോൺ സജേഷ് ചാർട്ടർ പ്രസിഡന്റായി ചുമതലയേറ്റു.
തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ബലരാമവർമയുടെയും സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിജിക്ക് സ്വന്തം വള ഊരിക്കൊടുത്ത് ശ്രദ്ധേയയുമായ ശ്രീദേവി വർമ്മയുടെയും മകനാണ്
വീടിന് സമീപത്തെ പാടത്തെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു.
ചേർത്തല ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് വിവരം.
കോൺഗ്രസ് നേതാവും മുൻ ചിറ്റൂർ എംഎൽഎയുമായ കെ. അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം.
വി.ഡി. സതീശനെ വിമർശിച്ച് സുപ്രഭാതത്തിൽ പ്രസിദ്ധീകരിച്ച ലേഖനം മുഖപ്രസംഗമല്ലെന്ന് മാനേജിങ് എഡിറ്റർ ടി.പി. ചെറൂപ്പ. ‘വ്യക്തിവിചാരം’ കോളമാണ് പ്രസിദ്ധീകരിച്ചതെന്നും തലക്കെട്ടിനെച്ചൊല്ലി തെറ്റിദ്ധാരണ ഉണ്ടായെന്നും വിശദീകരണം.
പയ്യാമ്പലം ശ്മശാനത്തിൽ അന്ത്യകർമ്മങ്ങളെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ശ്മശാന തൊഴിലാളിക്ക് മർദ്ദനമേറ്റു. കണ്ണിനും നെറ്റിക്കും പരിക്കേറ്റ ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി. ടോക്കൺ നൽകുന്നതിലെ വീഴ്ചയാണ് തർക്കത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പയ്യാമ്പലം ശ്മശാനത്തിൽ മണിക്കൂറുകളോളം സംസ്കാരച്ചടങ്ങുകൾ വൈകി.
കരുവാറ്റ കൊലക്കേസിൽ 13കാരിയടക്കം പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ തെളിവെടുപ്പിനും അന്വേഷണത്തിനുമായി പൊലീസ് കസ്റ്റഡിയിൽ വിടാൻ ആലപ്പുഴ ജുവനൈൽ കോടതി ഉത്തരവിട്ടു. കേസിൽ കുട്ടികൾ മാത്രമാണ് പ്രതികളെന്ന പ്രത്യേകതയുമുണ്ട്.
തൊടുപുഴ മുതലക്കൊടത്ത് നവീകരണത്തിനിടെ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശങ്ങളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ ബിഗ് ടിവി അവതാരക അപർണ കുറുപ്പിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. പരാമർശങ്ങൾ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുകയും BIG TV ചാനൽ വിവാദ വീഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു
നാഷണൽ മെഡിക്കൽ കമ്മീഷന്റെയും (NMC) കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും (KUHS) നടപടിക്രമങ്ങളിലൂടെയാണ് സീറ്റ് വർധനയ്ക്ക് അംഗീകാരം ലഭിച്ചത്.
ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച കണ്ണൂർ സ്വദേശിനി വി. ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. ജപ്പാനിൽ തന്നെ കുടുംബത്തിന്റെ ആചാരപ്രകാരം സംസ്കാരം നടത്തും.
ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കൂടുതൽ നടപടി വേണ്ടെന്ന് കെപിസിസി. എംഎൽഎയുടെ സഹായി പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം നൽകും.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്ക് പിന്നാലെ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത നടപടിയിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പ്രതിഷേധിച്ചു. കേസ് പിൻവലിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതായി ഫിറോസ് പറഞ്ഞു. വർഗീയത പറയുന്നവരെ സംരക്ഷിക്കില്ലെന്നും എന്നാൽ വർഗീയത പറഞ്ഞവരെ തുറന്നുകാട്ടിയതിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഗ് ടി.വി ചാനൽ ചർച്ചയുടെ പശ്ചാത്തലത്തിൽ ഡോ. അബ്ദുള്ള ബാസിലിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പിൻവലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. പോലീസ് നടപടി ഏകപക്ഷീയമാണെന്നും സംഘടന ആരോപിച്ചു.
Please select your location.