Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഞ്ചിനീയർ പി.മമ്മത് കോയ അന്തരിച്ചു

04 Nov 2026 17:55 IST

NewsDelivery

Share News :

കോഴിക്കോട്: മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്.) സംസ്ഥാന ജനറൽ സെക്രട്ടറിയും ബിൽടെക് കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടറുമായ എഞ്ചി. പി. മമ്മദ് കോയ (70) കസാക്കിസ്ഥാനിൽ അന്തരിച്ചു. ലെൻസ്‌ഫെഡ് പ്രവർത്തകരോടൊപ്പം സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് അദ്ദേഹം കോഴിക്കോട്ടുനിന്ന് കസാക്കിസ്ഥാനിലേക്ക് പോയത്.

ലെൻസ്‌ഫെഡ് മുൻ സംസ്ഥാന പ്രസിഡന്റും സിയസ്‌കോ മുൻ പ്രസിഡന്റും സിയസ്‌കോ യത്തീം കെയർ ചെയർമാനുമായിരുന്നു. മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി (മിഷി) വൈസ് ചെയർമാനും റോട്ടറി ഇന്റർനാഷണൽ സൗത്ത് മുൻ പ്രസിഡന്റുമാണ്.

ഹജ്ജ് യാത്ര ഓർമ്മകൾ അനുഭവങ്ങൾ, ഉസ്ബക്കിസ്ഥാനിലെ മുന്തിരി വള്ളികൾ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

പരേതനായ പലോറ കുഞ്ഞഹമ്മദിന്റെയും മുല്ല വീട്ടിൽ ഫാത്തിമയുടെയും മകനാണ്. ഭാര്യ: പാലപ്പറമ്പിൽ സെലീന. മക്കൾ: പി. മുംസിന, മുംഷാന (ഖത്തർ), മുംഷാദ്. മരുമക്കൾ: മുഹമ്മദ് ഷമീർ, നബീൽ, നാഫിയ. സഹോദരങ്ങൾ: ഖദീജ, നബീസ, ബീരാൻ കോയ, ആമിന, ഇസ്മായിൽ.

https://enprofile.in/profile/er-p-mammad-koya

Follow us on :

More in Related News