Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ. ബൈജുനാഥിന് ‘സേവനരത്ന’ പുരസ്‌കാരം

10 Nov 2026 07:14 IST

NewsDelivery

Share News :

പുരസ്‌കാരം സമ്മാനിക്കുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; ജെ.കെ. സ്മാരക ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷം ഇന്ന്

കോഴിക്കോട്: ജെ.കെ. സ്മാരക ട്രസ്റ്റിന്റെ രജതജൂബിലിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ ‘സേവനരത്ന’ പുരസ്‌കാരം കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന് സമ്മാനിക്കും. ശിൽപവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സാധാരണക്കാരുടെ വേദനകളും അവകാശങ്ങളും തിരിച്ചറിഞ്ഞ് നീതിയുടെയും കരുണയുടെയും പാതയിൽ നടത്തിയ ഇടപെടലുകളും സമർപ്പിത സേവനവുമാണ് കെ. ബൈജുനാഥിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

സാമൂഹിക, സാംസ്‌കാരിക, ആതുരസേവന മേഖലകളിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുക, അവശരും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുമായ വയോജനങ്ങളെ ജാതിമത ഭേദമന്യേ സഹായിക്കുക, സമൂഹത്തിന് മാതൃകയായ പ്രതിഭകളെയും സേവനപ്രവർത്തകരെയും ആദരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജെ.കെ. സ്മാരക ട്രസ്റ്റ് പ്രവർത്തിക്കുന്നത്. 25 വർഷം പൂർത്തിയാക്കുന്ന ട്രസ്റ്റിന്റെ രജതജൂബിലി വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.

നവംബർ 10 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കോഴിക്കോട് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം കെ. ബൈജുനാഥിന് പുരസ്‌കാരം സമ്മാനിക്കും. കെ. ബൈജുനാഥിന്റെ സേവനപ്രവർത്തനങ്ങൾ വിലയിരുത്തി പ്രൊഫ. വർഗീസ് മാത്യു തയ്യാറാക്കിയ പുസ്തകം മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ പ്രകാശനം ചെയ്യും. രജതജൂബിലിയുടെ ഭാഗമായി ട്രസ്റ്റ് ആരംഭിക്കുന്ന ആതുരസേവന, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സമ്മേളനത്തിൽ നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

Follow us on :

More in Related News