Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.ഐ.ആർ വിവാദം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ഇന്ന് മുതൽ; മുംബൈയിൽ തുടക്കം

02 Oct 2026 08:20 IST

NewsDelivery

Share News :

എസ്.ഐ.ആർ വിവാദം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കം

മുംബൈ: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയായ എസ്.ഐ.ആർ (SIR) സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കമാകും. മുംബൈയിലെ ശിവാജി പാർക്കിൽ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട് 

ഒക്ടോബർ രണ്ട് മുതൽ രാജ്യത്തെ വിവിധ ജില്ലകളിൽ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ നടത്താനാണ് ഇന്ത്യ സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ ആറിന് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്കും മാർച്ച് നടത്തും. തുടർന്ന് രാഷ്ട്രപതിയെ കാണാനും നവംബർ ഒന്നിന് ഡൽഹിയിൽ വലിയ റാലി നടത്താനും സഖ്യം പദ്ധതിയിട്ടിട്ടുണ്ട്. 

അതേസമയം, കോക്ക്രോച്ച് ജനത പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെ ശിവാജി പാർക്കിൽ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നൽകിയിട്ടില്ല. ശിവാജി പാർക്ക് സംബന്ധിച്ച കോടതി ഉത്തരവുകളും പ്രദേശത്തിന്റെ സൈലൻസ് സോൺ പദവിയും ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. പകരം മറ്റൊരു വേദി കണ്ടെത്തി അനുമതിക്കായി അപേക്ഷിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. 

അനുമതി ലഭിച്ചില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും ദീപ്കെ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ അവസാനത്തോടെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം നടത്തുമെന്നും തുടർന്ന് ഗോവ, കർണാടക, പശ്ചിമബംഗാൾ, മറ്റ് സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം, എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നതിനിടെ, കമ്മിഷൻ തങ്ങളുടെ നടപടികൾ നിയമപരവും നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചുള്ളതുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കമ്മിഷനിലെ അഭിപ്രായവ്യത്യാസങ്ങൾ സാധാരണ ആഭ്യന്തര നടപടികളുടെ ഭാഗമാണെന്നും എസ്.ഐ.ആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Follow us on :

More in Related News