Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.ഒ.എ തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തിരിച്ചടി; എസ്.ഒ.എം വോട്ടെടുപ്പിൽ അഞ്ചാം സ്ഥാനത്ത്; അഞ്ജു ബോബി ജോർജ് ഒന്നാമത്

10 Nov 2026 07:30 IST

NewsDelivery

Share News :

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്.ഒ.എം) വോട്ടെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് തോൽവി. വനിതാ വിഭാഗത്തിൽ നടന്ന കടുത്ത മത്സരത്തിൽ മൂന്ന് വോട്ടിന്റെ വ്യത്യാസത്തിൽ ഉഷ അഞ്ചാം സ്ഥാനത്തായി.

വനിതാ വിഭാഗത്തിൽ മത്സരിച്ച ആറുപേരിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന നാലുപേർക്കാണ് ഐ.ഒ.എ ജനറൽ കൗൺസിലിലേക്ക് പ്രവേശനം ലഭിക്കുക. മലയാളി താരവും മുൻ അത്‌ലറ്റുമായ അഞ്ജു ബോബി ജോർജ്, ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ, ഹോക്കി താരം റാണി രാംപാൽ, അമ്പെയ്ത്ത് താരം ഡോള ബാനർജി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഏറ്റവും കൂടുതൽ വോട്ട് നേടി അഞ്ജു ബോബി ജോർജാണ് ഒന്നാം സ്ഥാനത്തെത്തിയത്. മുൻനിര താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതോടെ പി.ടി. ഉഷയ്ക്ക് ജനറൽ കൗൺസിലിൽ എസ്.ഒ.എം പ്രതിനിധിയായി ഇടം നേടാനായില്ല.

ഇതോടെ ഐ.ഒ.എ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള ഉഷയുടെ സാധ്യതകൾക്കും തിരിച്ചടിയായി. എസ്.ഒ.എം പ്രതിനിധിയായി ജനറൽ കൗൺസിലിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഏതെങ്കിലും ദേശീയ കായിക സംഘടനയുടെ പ്രതിനിധിയായി നാമനിർദേശം ചെയ്യപ്പെടേണ്ടിവരും.

Follow us on :

More in Related News