Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മകളെ പ്രണയിച്ചതിന് മലയാളി യുവാവിനെ അടിച്ചുകൊന്നു; കാമുകിയുടെ പിതാവ് അറസ്റ്റിൽ

05 Nov 2026 06:05 IST

NewsDelivery

Share News :

ബെംഗളൂരു: മകളുമായി പ്രണയത്തിലായിരുന്ന മലയാളി യുവാവിനെ കർണാടകയിൽ അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണാണ് ബെംഗളൂരുവിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ കിരണിന്റെ പെൺസുഹൃത്തിന്റെ പിതാവും തമിഴ്‌നാട് സ്വദേശിയുമായ ആനന്ദിനെ യലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു.

ആനന്ദിന്റെ 19കാരിയായ മകളും കിരണും തമ്മിൽ അടുപ്പത്തിലായിരുന്നു. മകളോടൊപ്പം കിരണിനെ കണ്ട ആനന്ദ് യുവാവിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

ഇന്നലെ രാത്രി 12.30ഓടെയാണ് കിരൺ കൊല്ലപ്പെട്ട വിവരം പാലക്കാട്ടുള്ള ബന്ധുക്കൾ അറിഞ്ഞത്. ബന്ധുക്കൾ ബെംഗളൂരുവിലെത്തിയിട്ടുണ്ട്.

യലഹങ്കയിൽ സ്വീറ്റ് കോൺ തയ്യാറാക്കുന്ന യന്ത്രങ്ങൾ നിർമിക്കുന്ന കമ്പനി നടത്തിവരികയായിരുന്നു ആനന്ദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കിരണിന്റെ മൃതദേഹം പാലക്കാട്ടേക്ക് കൊണ്ടുപോകും.

Follow us on :

More in Related News