Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവൂർ റോഡിൽ ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; ഗുരുതര പരിക്ക്

08 Oct 2026 16:34 IST

NewsDelivery

Share News :

കോഴിക്കോട്: നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. കോഴിക്കോട് മാവൂർ റോഡിൽ ആർ.പി. മാളിന് സമീപം ഇന്ന് (ഒക്ടോബർ 8) രാവിലെ 10.24ഓടെയാണ് സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന യുവാവ് പെട്ടെന്ന് ഓടിയെത്തി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഡ്രൈവർ ഉടൻ ബ്രേക്ക് ചെയ്തെങ്കിലും യുവാവിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ചേർന്ന് യുവാവിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന്റെ സിസിടിവി, ഡാഷ്‌ക്യാം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ പേരും മറ്റ് വ്യക്തിവിവരങ്ങളും നിലവിൽ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News