Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2026 07:02 IST
Share News :
കോഴിക്കോട്: കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലും നവോത്ഥാന ചരിത്രത്തിലും വർത്തമാനകാലത്തും എം.ഇ.എസ്സിന്റെ പങ്ക് നിസ്തുലമാണെന്ന് ക്രിസ്ത്യൻ കോളജ് ചരിത്രവിഭാഗം മുൻ മേധാവി ഡോ. വസിഷ്ഠ് എം.സി. അഭിപ്രായപ്പെട്ടു.
‘കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റവും എം.ഇ.എസ്സും: ഒരു ചരിത്രപഠനം’ എന്ന വിഷയത്തിൽ എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ഇ.എസ് കോഴിക്കോട് താലൂക്ക് പ്രസിഡന്റ് അഡ്വ. ഷമീം പക്സാൻ അധ്യക്ഷത വഹിച്ചു. സി.ടി. സക്കീർ ഹുസൈൻ വിഷയാവതരണം നടത്തി. എം.ഇ.എസ് നേതാക്കളായ വി.പി. അബ്ദുറഹിമാൻ, കെ.വി. സലിം എന്നിവർ ആശംസകൾ നേർന്നു. അഡ്വ. ടി.പി.എ. നസീർ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. താലൂക്ക് സെക്രട്ടറി സാജിദ് തോപ്പിൽ സ്വാഗതവും വി. ഹാഷിം നന്ദിയും പറഞ്ഞു. താലൂക്ക് ഭാരവാഹികളായ എം. അബ്ദുൽ ഗഫൂർ, പി.വി. അബ്ദുൽ ഗഫൂർ, കോയട്ടി മാളിയക്കൽ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.