Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്‌ലിം ലീഗിൽ പുതിയ ഭാരവാഹികൾ; ശ്യാം സുന്ദർ സംസ്ഥാന വൈസ് പ്രസിഡന്റ്

08 Oct 2026 00:00 IST

NewsDelivery

Share News :

മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി. മുൻ സിപിഎം നേതാവ് ശ്യാം സുന്ദർ സംസ്ഥാന വൈസ് പ്രസിഡന്റ്; പുതിയ സംസ്ഥാന സെക്രട്ടറിമാരെയും ജില്ലാ ഭാരവാഹികളെയും പ്രഖ്യാപിച്ചു.

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാന ഭാരവാഹികൾ പുതിയ പദവികളിലേക്ക് നിയോഗിക്കപ്പെട്ടതോടെ ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് മുസ്‌ലിം ലീഗ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രവർത്തക സമിതി അധികാരപ്പെടുത്തിയതനുസരിച്ച് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. മുസ്‌ലിം ഇതര സമുദായത്തിൽ നിന്നുള്ള ശ്യാം സുന്ദറിനെ ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലേക്ക് നിയോഗിച്ചതാണ് പുതിയ ഭാരവാഹി പട്ടികയിലെ പ്രധാന മാറ്റം. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ശ്യാം സുന്ദർ മുൻ സിപിഎം നേതാവും നിലവിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായും അഖിലേന്ത്യാ തലത്തിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2009ലാണ് മുസ്‌ലിം ലീഗിലെത്തിയത്. പി. അബ്ദുൽ ഹമീദ് (മലപ്പുറം), എ. അബ്ദുറഹിമാൻ (കാസർകോട്), ശ്യാം സുന്ദർ (ഹരിപ്പാട്) എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായും പി. ഉബൈദുല്ല (മലപ്പുറം), കമാൽ മാക്കി (ആലപ്പുഴ), റഫീഖ് മണിമല (കോട്ടയം) എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു. മുഹമ്മദ് ടി. പാറാട് (കണ്ണൂർ), ജി. മാഹീൻ അബൂബക്കർ (തിരുവനന്തപുരം) എന്നിവരാണ് പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ. ദളിത് നേതാവ് യു.സി. രാമൻ സംസ്ഥാന സെക്രട്ടറിയായി തുടരും. ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം സംസ്ഥാന നേതൃത്വത്തിലും നടപ്പാക്കിയതിന്റെ ഭാഗമായി എംഎൽഎ, മന്ത്രി ഉൾപ്പെടെയുള്ള സ്റ്റാറ്റ്യൂട്ടറി പദവികളിലുള്ളവരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. മന്ത്രിമാരായ കെ.എം. ഷാജിയും എൻ. ഷംസുദ്ദീനും സെക്രട്ടറി പദവി ഒഴിഞ്ഞു. ജില്ലാ കമ്മിറ്റികളിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കാസർകോട് ജില്ലാ പ്രസിഡന്റായി മുൻ എംഎൽഎ എൻ.എ. നെല്ലിക്കുന്നിനെയും ജനറൽ സെക്രട്ടറിയായി പി.എം. മുനീർ ഹാജിയെയും നിയമിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റായി ടി.ടി. ഇസ്മായിലിനെയും ജനറൽ സെക്രട്ടറിയായി സൂപ്പി നരിക്കാട്ടിരിയെയും ട്രഷററായി എൻ.സി. അബൂബക്കറിനെയും നിയോഗിച്ചു. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി മുൻ എംഎൽഎ അഡ്വ. എം. ഉമ്മറിനെയും എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായി അഷ്‌റഫ് മൂപ്പനെയും കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയായി പോരേടം ബദറിനെയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി നിസാർ മുഹമ്മദ് സുൽഫിയേയും പ്രഖ്യാപിച്ചു.

Follow us on :

More in Related News