Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടാഗോർ ഹാൾ പ്രശ്നത്തിൽ സാംസ്കാരിക പ്രവർത്തകർ പ്രക്ഷോഭത്തിലേക്ക്

31 Oct 2026 15:11 IST

NewsDelivery

Share News :

കോഴിക്കോട് : 2023 മുതൽ നഗരത്തിന് നഷ്ടമായ സാംസ്കാരിക വേദിയായ ടാഗോർ ഹാളിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങാത്തതിൽ നഗരത്തിലെ കലാ സാംസ്കാരിക സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തുന്നു. നവംബർ 3 ന് രാവിലെ 10 മണിക്ക് നഗരത്തിലെ എല്ലാ സാംസ്കാരിക സംഘടനകളുടെയും പ്രവർത്തകർ ആട്ടവും, പാട്ടുമായിട്ടാണ് പ്രതിഷേധത്തിനിറങ്ങുന്നത്. പ്രശസ്ത ഗാന രചയിതാവും, സംഗീത സംവിധാ യകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും.

  ഇന്ത്യ ലോകത്തിന് നൽകിയ ഏറ്റവും വലിയ സാംസ്കാരിക നായകനായ രബീന്ദ്രനാഥ ടാഗോറിന്റെ ഓർമ്മക്കായി നിർമ്മിക്കപ്പെട്ട ടാഗോർ ഹാൾ അറ്റകുറ്റ പണികൾക്കായി ആദ്യം അടച്ചിടുകയും പിന്നീട് പുതിയ ഹാൾ നിർമ്മാണത്തിന്റെ പേരിൽ പൂർണ്ണമായും പൊളിച്ചു നീക്കുകയുമായിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷമായി നഗരത്തിലെ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്താനാവാത്ത വിധം ഈ വേദി ഇല്ലാതായിരിക്കയാണ്. സാഹിത്യ നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക മുഖമായിരുന്ന വേദിയാണ് ദീർഘകാലമായി അധികൃതരുടെ അനാസ്ഥ കാരണം ഇല്ലാതായത്. കോഴിക്കോട് കോർപ്പറേഷനും തദ്ദേശ സ്വയം ഭരണ വകുപ്പും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണിപ്പോൾ. 

  കോഴിക്കോട്ടെ എല്ലാ സാംസ്കാരിക സംഘടനകളുടെയും പൊതുവേദിയായ കലാ സാംസ്കാരിക സംയുക്ത വേദി (KSSV) യാണ് നവം: 3 ന്റെ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുന്നത്. നഗരത്തിലെ എല്ലാ സാംസ്കാരിക നായകരേയുംg പ്രതിഷേധ സമരത്തിൽ പങ്കാളികളാക്കാനും തീരുമാനിച്ചിട്ടുണ്ട്.

  കലാ സാംസ്കാരിക സംയുക്ത വേദി പ്രസിഡന്റ് വിത്സൻ സാമുവൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സലാം, ട്രഷറർ സന്നാഫ് പാലക്കണ്ടി,ശ്രീ. കെ.ജെ. തോമസ് ജെയിംസ് സി. ലാസർ , നൗഷാദ് അരീക്കോട്, മോഹൻ മുല്ലമല , പി.ടി. ആസാദ്, സുധീഷ് കക്കാടത്ത് , ആർ .ജയന്ത് കുമാർ , കെ.ജെ സ്റ്റാൻലി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News