Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂരിൽ വീട്ടുമുറ്റത്ത് അപകടം; കാർ പിന്നോട്ടെടുക്കുന്നതിനിടെ ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

31 Oct 2026 06:18 IST

NewsDelivery

Share News :

കണ്ണൂർ: വീട്ടുമുറ്റത്ത് കാർ പിന്നോട്ടെടുക്കുന്നതിനിടെ കാറിനടിയിൽപ്പെട്ട് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ തയ്യിലിൽ ഹൂറിൻ മഹബൂബി ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് പിതാവ് കാർ തിരിക്കുന്നതിനിടെ കുട്ടി ഓടിക്കാറിനടുത്തേക്ക് എത്തുകയായിരുന്നു. കുട്ടി എത്തിയതറിയാതെ പിതാവ് കാർ പിന്നോട്ടെടുത്തതോടെ അപകടമുണ്ടായി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഷഫ് ഖത്തിനെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിനാണ് കേസെടുത്തത്.

Follow us on :

More in Related News