Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2026 11:05 IST
Share News :
കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുൻ വ്യോമസേനാംഗങ്ങളുടെ സംഘടനയായ ഈഗിൾസ് (Ex-Airmen Group for Social Excellence) സംഘടിപ്പിക്കുന്ന 18-ാമത് വാർഷികാഘോഷവും കുടുംബസംഗമവും ഒക്ടോബർ 10 ശനിയാഴ്ച വൈകിട്ട് 3ന് എസ്.കെ. പൊറ്റക്കാട് സാംസ്കാരിക നിലയത്തിൽ നടക്കും.
കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഡയറക്ടർ ഡോ. കെ. സുരേഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.
തുടർന്ന് ഈഗിൾസ് എന്റർടൈൻമെന്റ് വിങ്ങിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക്: 9961911244, 9447871003
Follow us on :
Tags:
More in Related News
Please select your location.