Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

06 Oct 2026 22:47 IST

NewsDelivery

Share News :

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ആകാശവാണി ഭവന് മുന്നിൽ പൊലീസ് നടപടി സ്വീകരിച്ചത്. കോൺഗ്രസ് എംപിമാരുൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ രാഹുൽ ഗാന്ധി ശ്രമിച്ചെങ്കിലും ജനലിലൂടെ പുറത്തിറങ്ങാനുള്ള ശ്രമം വിജയിച്ചില്ല. പിന്നീട് പ്രിയങ്ക ഗാന്ധി പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ ഇന്ത്യാ സഖ്യ നേതാക്കൾക്ക് ഒക്ടോബർ 15ന് അവസരം നൽകാമെന്ന് കമ്മീഷൻ അറിയിച്ചിരുന്നു. എന്നാൽ ഈ നിർദേശം കോൺഗ്രസ് തള്ളുകയായിരുന്നു. നാളെ തന്നെ കമ്മീഷനെ കാണണമെന്ന ആവശ്യത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. കമ്മീഷനെ കണ്ട് പാർട്ടിയുടെ നിലപാട് അറിയിക്കുന്നതിൽ അപാകതയില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ കാണേണ്ടതില്ലെന്ന നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Follow us on :

More in Related News