Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2026 21:02 IST
Share News :
പൊതുവിദ്യാഭ്യാസ വകുപ്പും റോഷി സ്പെഷ്യൽ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവം ‘ഉത്സവ് 2026’ ബി.ഇ.എം. സ്കൂൾ ഓഡിറ്റോറിയത്തിൽ എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് അടുത്ത വർഷം മുതൽ സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് ഉറപ്പ് ലഭിച്ചതായി എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ. അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പും റോഷി സ്പെഷ്യൽ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവം ‘ഉത്സവ് 2026’ ബി.ഇ.എം. സ്കൂൾ ഓഡിറ്റോറിയത്തിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സഹായം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനുമായി പരിപാടിക്ക് എത്തുന്ന വഴിയിൽ വീണ്ടും സംസാരിച്ചതായി എം.എൽ.എ. പറഞ്ഞു. ഇതുസംബന്ധിച്ച നിയമവശങ്ങൾ പരിശോധിച്ച് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനുശേഷം പ്രഖ്യാപനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ.) ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. നിസാർ ചേലേരി മുഖ്യാതിഥിയായി.
വിദ്യാഭ്യാസ ഉപഡയറക്ടർ സി.എസ്. അമൃത, റോഷി സ്പെഷ്യൽ സ്കൂൾ സെക്രട്ടറി പി.കെ.എം. സിറാജ്, പ്രോഗ്രാം കോർഡിനേറ്റർ അക്ബർ അലി ഖാൻ, പി. സിക്കന്ദർ, പ്രൊഫ. കോയട്ടി, ടി. പ്രഭാകരൻ, കെ.പി. സാജിദ്, ഉമ്മർ മാസ്റ്റർ, സിനിൽ ദാസ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.