Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്ക് എതിരെയായി റോട്ടറിയുടെ കേരളാത്തോൺ

05 Nov 2026 05:28 IST

NewsDelivery

Share News :

കോഴിക്കോട്: മയക്കു മരുന്നിനെതിരായ ബോധവൽക്കരണ സന്ദേശവുമായി കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ ഓടുന്ന റോട്ടറി കുമരകത്തിന്റെ നേതൃത്വത്തിൽ പോലീസ് റൊട്ടറി എൻഗേജ്മായി (റോപ്പ്) സഹകരിച്ച് വാക്കറൂ കേരളത്തോൺ മാരത്തോൺ കൂട്ടയോട്ടം നാലാം ദിവസം കൊയിലാണ്ടിയിൽ നിന്ന് രാവിലെ 4. 30ന് ആരംഭിച്ച് 10 മണിക്ക് കോഴിക്കോട് ബീച്ച് പരിസരത്ത് അവസാനിച്ചു. സിറ്റി പോലീസ് കമ്മീഷണർ എ പി  ഷൗക്കത്തെലി ഐ പി എസ് മുഖ്യതിഥിയായി. റോട്ടറി കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് ആർക്കിടെക്റ്റ് അനീഷ് നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർമാരായ ബിനു വി വർഗീസ്, നിജുകുമാർ, റോട്ടറി നിയുക്ത ഡിസ്ട്രിക്റ്റ് ഗവർണർ ദീപക് കൊരോത്ത്, ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് കോർഡിനേറ്റർമാരായ സി വി ധനേഷ് , സജിത്ത് ഞാലൂർ റെവന്യൂ ഡിസ്ട്രിക്റ്റ് സെക്രട്ടറി വി അച്യുതൻ, അസിസ്റ്റന്റ് ഗവർണർമാരായ ഇബ്രാഹിം പി, പ്രദീപ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. റോട്ടറി സൺറൈസ് സെക്രട്ടറി കെ വി രാകേഷ് നന്ദി പറഞ്ഞു. അഡ്വക്കറ്റ് ഷാനവാസ്, മുസ്തഫ കൊമ്മേരി, അനൂപ് കെ വി , റോഷൻ, സജീഷ് ജി പി , രൂപേഷ് മനയിൽ തുടങ്ങിയവർ നേതൃത്വം നൽകി

Follow us on :

More in Related News