Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2026 07:19 IST
Share News :
ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി. ഞായറാഴ്ച രാത്രി വ്യാപകമായി പടക്കം പൊട്ടിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ വായുനിലവാര സൂചിക (എ.ക്യു.ഐ) 376 രേഖപ്പെടുത്തി. ഇത് 'വളരെ മോശം' വിഭാഗത്തിലാണ്. രാവിലെ പത്തോടെ സൂചിക 371 ആയി കുറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഡൽഹിയുടെ ഭൂരിഭാഗം പ്രദേശങ്ങളും പുകയും മൂടൽമഞ്ഞും നിറഞ്ഞ നിലയിലായിരുന്നു. 2021ന് ശേഷമുള്ള ഏറ്റവും മോശം ദീപാവലി വായുനിലവാരമാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ദീപാവലി ദിനത്തിൽ 2021ൽ എ.ക്യു.ഐ 382 ആയിരുന്നു. കഴിഞ്ഞവർഷം ഇത് 345 ആയിരുന്നു.
ഡൽഹിയിലെ 51 നിരീക്ഷണ കേന്ദ്രങ്ങളിൽനിന്നുള്ള കണക്കുകൾ പ്രകാരം 14 ഇടങ്ങളിൽ വായുനിലവാരം 'ഗുരുതര' വിഭാഗത്തിലും 33 ഇടങ്ങളിൽ 'വളരെ മോശം' വിഭാഗത്തിലുമായിരുന്നു. നാലിടങ്ങളിൽ 'മോശം' വിഭാഗവും രേഖപ്പെടുത്തി. ഡൽഹി സാങ്കേതിക സർവകലാശാല സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ഏറ്റവും ഉയർന്ന മലിനീകരണ തോത് രേഖപ്പെടുത്തിയത്. ഇവിടെ എ.ക്യു.ഐ 439 ആയിരുന്നു.
വായുമലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലെല്ലാം കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞു. പടക്കങ്ങൾ സൃഷ്ടിച്ച പുക വിമാന സർവീസുകളെയും ബാധിച്ചു. ചെന്നൈയിൽനിന്നുള്ള 26 വിമാന സർവീസുകൾക്ക് തടസ്സമുണ്ടായി. റൺവേ വ്യക്തമായി കാണാൻ കഴിയാത്തതിനെ തുടർന്ന് 11 വിമാനങ്ങൾ ഏറെനേരം ആകാശത്ത് വട്ടംചുറ്റി. ഇതിൽ ഒരു വിമാനം ബെംഗളൂരു വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
Follow us on :
Tags:
More in Related News
Please select your location.