Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്സവ് 2026: വർണ്ണാഭമായി വിളംബര ജാഥ

08 Oct 2026 10:23 IST

NewsDelivery

Share News :


കോഴിക്കോട്: കുതിരപ്പുറത്ത് കൊടിയേന്തിയ വിദ്യാർഥി, ഒപ്പനയുടെയും ശാസ്ത്രീയ നൃത്തത്തിന്റെയും വേഷമണിഞ്ഞ കുട്ടികൾ, വാദ്യമേളത്തിന്റെയും ഡോലക്കിന്റെയും അകമ്പടി—വർണ്ണാഭമായ കാഴ്ചകളോടെ ‘ഉത്സവ് 2026’ സ്പെഷ്യൽ സ്‌കൂൾ ജില്ലാ കലോത്സവത്തിന്റെ വിളംബര ജാഥ നഗരവീഥിയിൽ ശ്രദ്ധേയമായി.

ജില്ലാ വിദ്യാഭ്യാസ വകുപ്പും റോഷി സ്പെഷ്യൽ സ്‌കൂളും സംയുക്തമായി ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ സ്‌കൂൾ ജില്ലാ കലോത്സവമായ ഉത്സവ് 2026ന്റെ ഭാഗമായാണ് വിളംബര ജാഥ നടത്തിയത്.

ജാഥയുടെ ഫ്ലാഗ് ഓഫ് ജില്ലാ വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്. ടി. കെ . മുഖഹമ്മദ് ശരീഫ്

നിർവഹിച്ചു. പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ

എ. സി. നിമിഷ ഉദ്ഘാടനം ചെയ്തു. റോഷി സ്‌കൂൾ സെക്രട്ടറി പി. കെ. എം. സിറാജ് അധ്യക്ഷത വഹിച്ചു.

അക്ബർ അലി ഖാൻ, പി. നൗഷാദ് അലി, ഇ.ആർ അബ്ദുൽ റഷീദ് ,

പി. സുജിത്, ഹാഷിം

കടായ്ക്കലകം, കെ ഹർഷാദ് , സി . പി . രുക് ഷാന, വി. കെ അനുശീ , കെ.ഷഹനാസ്, പി .സിക്കന്തർ,ടി രേഷ്‌മ,ടി.ഷീന എന്നിവർ സംസാരിച്ചു.

താളവാദ്യങ്ങളുടെ ആരോഹണ-അവരോഹണങ്ങൾക്കനുസരിച്ച് ആസ്വദിച്ചും ചുവടുവെച്ചുമാണ് കുട്ടികൾ ജാഥയിൽ അണിനിരന്നത്. വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളും രക്ഷിതാക്കളും സംഘാടകരും എൻ.എസ്.എസ്. വിദ്യാർഥികളും ജാഥയിൽ പങ്കെടുത്തു.

പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ ബാൻഡ് മേളവുമായി അണിനിരന്നപ്പോൾ പുതിയറ ബി.ഇ.എം. യു.പി. സ്‌കൂൾ വിദ്യാർഥികൾ ഡോലക്കിന്റെ അകമ്പടി നൽകി. ബി.ഇ.എം. ഹൈസ്‌കൂൾ വിദ്യാർഥികൾ എൻ.എസ്.എസ്. സംഘമായും ജാഥയിൽ പങ്കെടുത്തു. ഒക്ടോബർ 9, 10 ദിവസങ്ങളിലായാണ് കലോത്സവം.

Follow us on :

More in Related News