Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2026 11:47 IST
Share News :
കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലം എം.എൽ.എ അഡ്വ. ഫൈസൽ ബാബുവിന്റെ നേതൃത്വത്തിൽ തീരദേശ വികസനത്തിനായി നടപ്പാക്കുന്ന 'സ്നേഹസാഗരം' പദ്ധതിയുടെ ഭാഗമായി , ഫിഷറീഫ് വകുപ്പിന് കീഴിലുള്ള സാഫ് ,അക്ഷരസമുദ്രം പദ്ധതി എന്നിവയുടെ സഹകരണത്തോടെയുള്ള സർവ്വേയുടെ രണ്ടാം ഘട്ടം നാളെ ഒക്ടോബർ 11ന് ഞായർ സൗത്ത് ബീച്ച് തീരപ്രദേശത്ത് നടക്കും.
ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിൽ ഒന്നാം ഘട്ട സർവേ വിജയകരമായി പൂർത്തിയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സൗത്ത് നിയോജകമണ്ഡലത്തിലെ തീരദേശ മേഖലയായ സൗത്ത് ബീച്ചിൽ നാളെ രണ്ടാം ഘട്ട സർവ്വേ സംഘടിപ്പിക്കുന്നത്.
വിവിധ കോളേജിലെ വിദ്യാർത്ഥികളാണ് ഈ സർവ്വേയിൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നത്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സർവ്വേ മാതൃകാപരമായി വിജയിപ്പിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ജനജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളേയും ഉൾപ്പടുത്തിയുള്ള വിവരശേഖരണം ഈ മേഖലയിൽ നടക്കേണ്ട വിവിധ വികസന പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമാകും.
Follow us on :
More in Related News
Please select your location.