Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ഒടുമ്പ്രയിൽ കത്തിക്കുത്ത്; 42കാരൻ മരിച്ചു,, പ്രതി പിടിയിൽ

28 Oct 2026 06:02 IST

NewsDelivery

Share News :

കോഴിക്കോട്: ഒടുമ്പ്രയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. ഒടുമ്പ്ര കിഴക്കേമേന കൊളയക്കാട്ട് ബൈഗേഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

കുത്തേറ്റ ബൈഗേഷിനെ നാട്ടുകാർ കാറിൽ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പൊലീസ് അറിയിച്ചു.

തിരുവണ്ണൂർ സ്വദേശിയായ മനേഷാണ് കുത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ ഇയാളെ തിരുവച്ചിറ കുളത്തിന് സമീപത്തുനിന്ന് പൊലീസ് പിടികൂടി. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് ഇയാൾ ഒളിച്ചിരുന്ന സ്ഥലത്തെത്തിയതെന്ന് പൊലീസ് അറിയിച്ചു.

Follow us on :

More in Related News