Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടക് കോഴിക്കോട് ജില്ലാ സമ്മേളനം നവംബർ 7, 8 തീയതികളിൽ; രത്നമ്മ മാധവന് നാടക് സ്നേഹനിധി പുരസ്‌കാരം

04 Nov 2026 11:57 IST

NewsDelivery

Share News :

കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ സംഘടനയായ നാടക് (നെറ്റ്‌വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയേറ്റർ ആക്ടിവിസ്റ്റ്‌സ് കേരള) കോഴിക്കോട് ജില്ലാ സമ്മേളനം നവംബർ 7, 8 തീയതികളിൽ കോഴിക്കോട് ചാവറ കൾച്ചറൽ സെന്ററിൽ നടക്കും.

നവംബർ 7ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ ജില്ലാ തല നാടക ഗാനാലാപന മത്സരം നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംഗീത നാടക അക്കാദമി ഉപാധ്യക്ഷൻ ഹേമന്ത് കുമാർ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ഡോ. കെ. ശ്രീകുമാർ മുഖ്യാതിഥിയാകും.

സമ്മേളനത്തോടനുബന്ധിച്ച് നൽകുന്ന നാടക് സ്നേഹനിധി പുരസ്‌കാരം പ്രമുഖ നാടക അഭിനേത്രി രത്നമ്മ മാധവന് സമ്മാനിക്കും. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ പുരസ്‌കാരം സമ്മാനിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.ജെ. ജോസഫ് പ്രശസ്തിപത്രം സമർപ്പിക്കും.

വിവിധ മേഖലകളിൽ അംഗീകാരങ്ങൾ നേടിയ നാടക് അംഗങ്ങളെ സംസ്ഥാന പ്രസിഡന്റ് ഡി. രഘൂത്തമൻ ആദരിക്കും. നാടക ഗാനാലാപന മത്സര വിജയികൾക്ക് കോട്ടക്കൽ മുരളി സമ്മാനങ്ങൾ വിതരണം ചെയ്യും.

നവംബർ 8ന് രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡി. രഘൂത്തമൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.ജെ. ജോസഫ്, സി.കെ. ഹരിദാസ്, കോട്ടക്കൽ മുരളി, പ്രകാശ് ചെങ്ങൽ, സുധീർ ബാബു എന്നിവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എൻ.വി. ബിജു, പ്രസിഡന്റ് ഗംഗാധരൻ ആയടത്തിൽ, എ.പി.സി. വാസുദേവൻ, ശൈലേഷ് അണേല എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News