Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വി.ഡി. സതീശനും പ്രഫ. ഡബാഷിസ് ചാറ്റർജിക്കും ഗോൾഡൻ പെൻ ഫെല്ലോഷിപ്പ് പുരസ്കാരം

04 Oct 2026 08:16 IST

NewsDelivery

Share News :

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനും വിദ്യാഭ്യാസ വിചക്ഷണനും ഐഐഎം കോഴിക്കോട് ഡയറക്ടറുമായ പ്രഫ. ഡബാഷിസ് ചാറ്റർജിക്കും നാഷണൽ സെലിബ്രിറ്റി ടീച്ചർ ഗോൾഡൻ പെൻ ഫെല്ലോഷിപ്പ് പുരസ്കാരം. ‘പുതുയുഗ കേരളം; വയോജന സൗഹൃദ കേരളം’ എന്ന ആശയം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് മുഖ്യമന്ത്രിക്ക് പുരസ്കാരം പ്രഖ്യാപിച്ചതെന്ന് സംഘാടകർ അറിയിച്ചു.

വയോജന സംരക്ഷണത്തെ ഔദാര്യമായി കാണാതെ നിയമപരമായ അവകാശമായി ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം നൽകുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേംബർ ഓഫ് എഡ്യുക്കേഷൻ ഇന്ത്യയും വേൾഡ് മോണ്ടിസ്സോറി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ–ജപ്പാൻ അന്താരാഷ്ട്ര ആരോഗ്യ–വിദ്യാഭ്യാസ ഉച്ചകോടിയുടെ ഭാഗമായാണ് പുരസ്കാര പ്രഖ്യാപനം. ഒക്ടോബർ 5ന് കോഴിക്കോട് കുന്ദമംഗലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര സെലിബ്രിറ്റി ടീച്ചർ കോൺഗ്രസിലാണ് പുരസ്കാര പ്രഖ്യാപനം.

വേൾഡ് മോണ്ടിസ്സോറി കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടറും അക്കാദമിക് ഓഡിറ്ററുമായ മോണ്ടിസ്സോറിയൻ ലിയോ അനൂ (സിംഗപ്പൂർ) പുരസ്കാര പ്രഖ്യാപനം നടത്തും.

ഐഐഎം കോഴിക്കോട് ഡയറക്ടറും വിദ്യാഭ്യാസ വിചക്ഷണനും ലീഡർഷിപ്പ് അധ്യാപകനുമായ പ്രഫ. ഡബാഷിസ് ചാറ്റർജിയുടെ Can You Teach a Zebra Some Algebra എന്ന പുസ്തകത്തിനും നാഷണൽ സെലിബ്രിറ്റി ടീച്ചർ ഗോൾഡൻ പെൻ ഫെല്ലോഷിപ്പ് പുരസ്കാരം സമ്മാനിക്കും.

ചേംബർ ഓഫ് എഡ്യുക്കേഷൻ ഇന്ത്യ ചെയർപേഴ്സൺ മിട്ടാലി റോയ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചേംബർ ഓഫ് എഡ്യുക്കേഷൻ ഇന്ത്യ സെക്രട്ടറി ജനറൽ ഡോ. പി.കെ. നൗഷാദ് അധ്യക്ഷത വഹിക്കും. ഡോ. സജി കുര്യാക്കോസ്, ലിയോ അനൂ എന്നിവർ പ്രമേയം അവതരിപ്പിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 85928 13331, 85928 14441 എന്നീ നമ്പറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

Follow us on :

More in Related News