Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആവേശത്തിരയായി "കാൻബീറ്റ് ' വാക്കത്തോൺ: സ്തനാർബുദ ബോധവത്കരണത്തിന് പിന്തുണയുമായി ആയിരങ്ങൾ കടപ്പുറത്തേക്ക് ഒഴുകിയെത്തി

19 Oct 2026 06:56 IST

NewsDelivery

Share News :

"കാൻ ബീറ്റ്' വാക്കത്തോൺ ബീച്ച് ഫ്രീഡം സ്ക്വയറിൽ അഡ്വ. ജയന്ത് എംഎൽഎ, ബിഎംഎച്ച് ഡയറക്‌ടർമാരായ ഡോ. വിനീത് ഏബ്രഹാം, ഡോ. അഞ്ചു മിറിയം അലക്സ്, ക്ലസ്റ്റർ സിഇഒ ഡോ. അനന്ത് മോഹൻ പൈ, റോട്ടറി ഡിസ്ട്രിക്‌ട് ഗവർണർ മോഹൻദാസ് മേനോൻ തുടങ്ങിയവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്യുന്നു. ബിഎംഎച്ച് ഡെപ്യൂട്ടി സിഎംഎസ് ഡോ. അരുൺ മാത്യു, റോട്ടറി കാലിക്കറ്റ് റേഡിയൻസ് പ്രസിഡന്‍റ് സജു പ്രേംജിത്ത് തുടങ്ങിയവർ സമീപം.

കോഴിക്കോട്: സ്തനാർബുദ ബോധവത്കരണത്തിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച വാക്കത്തോണിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. "ആരോഗ്യമുള്ള വനിതകൾ, ഉജ്വല ഭാവി' എന്ന മുദ്രാവാക്യമുയർത്തിയുള്ള വാക്കത്തോണിൽ ജില്ലയ്ക്കു പുറത്തുനിന്നുള്ളവർ ഉൾപ്പെടെ വിവിധ പ്രായത്തിലുള്ളവർ പങ്കെടുത്തു.

ബേബി മെമ്മോറിയൽ നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും റോട്ടറി കാലിക്കറ്റ് റേഡിയൻസ് ക്ലബ്ബും ചേർന്ന് "കാൻ ബീറ്റ്' എന്ന പേരിലാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ഇന്നലെ (ഞായർ) രാവിലെ ആറിന് ബീച്ച് ഫ്രീഡം സ്ക്വയറിൽനിന്ന് ആരംഭിച്ച വാക്കത്തോൺ അഡ്വ. ജയന്ത് എംഎൽഎ, ബിഎംഎച്ച് ഡയറക്‌ടർമാരായ ഡോ. വിനീത് ഏബ്രഹാം, ഡോ. അഞ്ചു മിറിയം അലക്സ്, ക്ലസ്റ്റർ സിഇഒ ഡോ. അനന്ത് മോഹൻ പൈ, റോട്ടറി ഡിസ്ട്രിക്‌ട് ഗവർണർ മോഹൻദാസ് മേനോൻ തുടങ്ങിയവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു.

സംസ്ഥാനത്ത് സ്തനാർബുദ തോത് വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബോധവത്കരണത്തിനായുള്ള വാക്കത്തോൺ സംഘടിപ്പിച്ചത്. നടക്കുക, ഒരുമിക്കുക, പിന്തുണയ്ക്കുക, പ്രതീക്ഷ നൽകുക തുടങ്ങിയ സന്ദേശങ്ങളും വാക്കത്തോൺ നൽകുന്നു. ബിഎംഎച്ച് ഡെപ്യൂട്ടി സിഎംഎസ് ഡോ. അരുൺ മാത്യു, റോട്ടറി കാലിക്കറ്റ് റേഡിയൻസ് പ്രസിഡന്‍റ് സജു പ്രേംജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News