Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടക്കൽ ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം; ഒരു കോടി രൂപയുടെ നിർമാണത്തിന് തുടക്കമായി

02 Oct 2026 11:52 IST

NewsDelivery

Share News :

കോട്ടക്കൽ: കോട്ടക്കൽ ഗവ. എൽ.പി സ്കൂളിന്റെ പുതിയ കെട്ടിട നിർമാണത്തിന് തുടക്കമായി. സ്കൂളിൽ നടന്ന ചടങ്ങിൽ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ചു.

നഗരസഭ ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം. വാര്യർവിശിഷ്ടാതിഥിയായി പങ്കെടുത്തു.

എം.എൽ.എ നൽകിയ ശുപാർശ പരിഗണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചത്. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടും.

നഗരസഭ വൈസ് ചെയർപേഴ്സൺ പാറൊളി റംല ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷരായ സുലൈമാൻ പാറമ്മൽ, സാജിദ് മങ്ങാട്ടിൽ, ഷഹാന ഷഫീർ, വാർഡ് കൗൺസിലർ കൃഷ്ണകുമാർ. ഇ, കൗൺസിലർമാരായ ശോഭനകുമാരി, ഗോപിനാഥൻ കോട്ടുപറമ്പിൽ, മലപ്പുറം എ.ഇ.ഒ സുമ ടി.എസ്, സി. ഷംസുദ്ദീൻ, പി. സേതു, ഇ.ആർ. രാജേഷ്, പ്രധാനാധ്യാപിക സുധ എ, പി.ടി.എ പ്രസിഡന്റ് പ്രവീൺ പള്ളത്ത്, എസ്.എം.സി ചെയർമാൻ ഫൈസൽ, എം.ടി.എ പ്രസിഡന്റ് ധന്യ ചെമ്മാടൻ, സ്റ്റാഫ് സെക്രട്ടറി യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു

Follow us on :

More in Related News