Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2026 07:34 IST
Share News :
കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിലെ ചോർബഗാനിലുള്ള ദുർഗാപൂജാ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയ്ക്കിടെ പന്തലിൽ അനുഭവപ്പെട്ട തിരക്കാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. മഴ ശക്തമായതോടെ പന്തലിലേക്ക് ആളുകൾ ഒരുമിച്ച് പ്രവേശിക്കാൻ ശ്രമിച്ചതാണ് തിരക്ക് നിയന്ത്രണാതീതമാകാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. തിരക്കിനിടെ ആളുകൾ വീണതോടെ കൂടുതൽ പേർ അപകടത്തിൽപ്പെടുകയായിരുന്നു.
പരിക്കേറ്റവരെ കൽക്കട്ട മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ്, അഗ്നിരക്ഷാസേന, ദുരന്തനിവാരണ സേന എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.